ദുബായ് പോലീസിന് സുനി പിടികിട്ടാപ്പുള്ളി!! കേസ് പെണ്‍വാണിഭം!! നിരവധി പേരെ വിദേശത്തേക്ക് കടത്തി..
സുനില്‍ നരേന്ദ്രനെന്ന പേരില്‍ ദുബായ് പോലീസ് അന്വേഷിക്കുന്നത് പള്‍സര്‍ സുനിയെ എന്നു സൂചന
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരേ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. രാജ്യാന്തര പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണ് സുനിയെന്നാണ് ഞെട്ടിക്കുന്ന റിപോര്‍ട്ട്. ഇയാളെ അധികം വൈകാതെ സിബിഐ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

കേരളത്തില്‍ മാത്രമല്ല ദുബായിലും സുനിക്കെതിരേ കേസുള്ളതായി സൂചന. സുനില്‍ നരേന്ദ്രനെന്ന പേരില്‍ ദുബായ് പോലീസ് അന്വേഷിക്കുന്നത് പള്‍സര്‍ സുനിയെ തന്നെയാണെന്നാണ് സംശയം.

2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ സുനി നിരവധി തവണ ദുബായില്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നേരത്തേ തൃക്കാക്കര എംഎല്‍എ പി ടി തോമസും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളാണ് സുനിയെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. സിബിഐ അന്വേഷിക്കുന്ന പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയായ ലിസി സോജന്റെ ഏജന്റുമാരായി ദുബായില്‍ പ്രവര്‍ത്തിച്ച എപി മനേഷ്, ടി എ റഫീഖ്, വര്‍ഗീസ് റാഫേല്‍ എന്നിവരുടെ മൊഴികളില്‍ സുനിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

സിനിമയില്‍ അവസരം തേടുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശക്കേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനി. ഈ ലക്ഷ്യത്തോടെയാണ് സുനി സിനിമാക്കാരുമായി അടുപ്പമുണ്ടാക്കിയതെന്ന് സംശയിക്കുന്നുണ്ട്. യുവതികളെ വിദേശത്തേക്കു കടത്തിയതിനു നേതൃത്വം നല്‍കിയ തൃശൂര്‍ സ്വദേശിയായ കെ വി സുരേഷിന്റെ കൂട്ടാളിയായിരുന്നു സുനില്‍.

സുനി വിദേശത്തേക്കു കടക്കാതിരിക്കാന്‍ നേരത്തേ അന്വേഷണസംഘം രാജ്യാന്തര വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുനിക്കെതിരേ കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തു വന്നത്. ഇയാള്‍ക്കു മൂന്നു പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

ദുബായിലെ മനുഷ്യക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കാനിരിക്കെ സുനില്‍ നരേന്ദ്രനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളെ കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു.

2013 പകുതിയോടെയാണ് ദുബായിലെ മലയാളി സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നു ദുബായ് പോലീസ് പെണ്‍വാണിഭ കേസില്‍ അന്വേഷണം ആരംഭിച്ചത്. ലിസി സോജനടക്കമുള്ള പ്രതികളെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചായിരുന്നു സിബിഐ അറസ്റ്റ് ചെയ്തത്. ഈ പ്രതികള്‍ സുനിലിനെ തിരിച്ചറിഞ്ഞാല്‍ ഇയാളെ സിബിഐയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications