പോലീസ് ചീറിപ്പാഞ്ഞിട്ടും കാര്യമില്ല; മുന്നില്‍ 'പള്‍സറാണേ...',പള്‍സര്‍ സുനി വീണ്ടും രക്ഷപ്പെട്ടെന്ന്
അര്‍ദ്ധ രാത്രിയായിരുന്നു പോലീസ് സുനിയെ അറസ്റ്റ് ചെയ്യാന്‍ കോയമ്പത്തൂര്‍ എത്തിയത്. എന്നാല്‍ സുനി കടന്നു കളയുകയായിരുന്നു.
കോയമ്പത്തൂര്‍: പള്‍സര്‍ സുനി വീണ്ടും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞെന്ന് റിപ്പോര്‍ട്ട്. പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നും രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സുനി കോയമ്പത്തൂരിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് കോയമ്പത്തൂരെത്തിയത്.
കൊച്ചിയിലെ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് പോലീസ് സുനിയ കുടുക്കാനുള്ള ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്. അര്‍ദ്ധ രാത്രിയായിരുന്നു പോലീസ് സുനിയെ അറസ്റ്റ് ചെയ്യാന്‍ കോയമ്പത്തൂര്‍ എത്തിയത്. എന്നാല്‍ സുനി കടന്നു കളയുകയായിരുന്നു. കോയമ്പത്തൂരിലും
പരിസര പ്രദേശങ്ങളിലുംകൂടുതല്‍ ടീമിനെ വിന്യസിച്ച് സുനിക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. നേരത്തെ കേരളത്തിലെ അമ്പലപ്പുഴയില്‍ നിന്നും സുനി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു.

ഹൈക്കോടതി
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളികളായ മൂന്നു പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

അമ്പലപ്പുഴ സ്വദേശി
കഴിഞ്ഞ പ്രാവശ്യം അമ്പലപ്പുഴയില്‍ നിന്നും സുനിയെ രക്ഷപെടാന്‍ സഹായിച്ച അന്‍വറിനെ പോലീസ് പിടികൂടിയിരുന്നു.

കേരളത്തിലും പുറത്തും
പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനും സഹായി വിപി ബിജീഷിനും വേണ്ടി കേരളത്തിനകത്തും പുറത്തും അരിച്ചുപെറുക്കുകയാണ് പോലീസ്.

ഐപിഎസ് ഓഫീസര്‍
കൊച്ചിയിലെ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തുന്നത്. സുനിയെ പിടികൂടാന്‍ കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലും കൂടുതല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications