മുകേഷ് ഊരാക്കുടുക്കില്‍...! സുനി കുടുംബാംഗത്തെ പോലെ..?? കുടുംബഫോട്ടോ തെളിവ് !!

  • By: Anamika
Subscribe to Oneindia Malayalam

കൊല്ലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടത് എംഎല്‍എയും നടനുമായ മുകേഷ് ഊരാക്കുടുക്കിലേക്ക്. ഒന്നരവര്‍ഷത്തോളം പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു എന്നതാണ് താരത്തെ ഇപ്പോള്‍ കുഴപ്പത്തിലാക്കിയിരിക്കുന്നത്. സുനി മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന കാലത്താണ് ദിലീപുമായി നടിയെ ആക്രമിക്കാന്‍ ആദ്യഘട്ട ഗൂഢാലോചന നടന്നത്.

ദിലീപിനെ അമ്മായിഅമ്മയും പുറത്താക്കും ! കാവ്യ ഉപേക്ഷിക്കുമെന്ന് അമ്മയ്ക്ക് പ്രതീക്ഷ! ശവത്തീ കുത്തല്ലേ

ഇപ്പോള്‍ മുകേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉള്ള പള്‍സര്‍ സുനിയുടെ ഫോട്ടോയും പുറത്ത് വന്നിരിക്കുന്നു. പള്‍സര്‍ സുനിക്ക് മുകേഷുമായി നല്ല ബന്ധം ഉണ്ടായിരുന്നു എന്ന് തന്നെയുള്ള സൂചനയാണ് ഈ ചിത്രം. രാഷ്ട്രദീപികയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

മുകേഷിന് പണിയായി

മുകേഷിന് പണിയായി

ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിക്കൊടുത്തത് മുകേഷാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുകേഷിനെതിരെ ഇക്കാര്യത്തില്‍ കൊല്ലം സിപിഎം ജില്ലാ കമ്മിറ്റി തന്നെ രംഗത്ത് വരികയും ചെയ്തു.

ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല

ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല

തന്നെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും താനല്ല പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്തതെന്നും മുകേഷ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മുകേഷിന്റെ കുടുംബഫോട്ടോയിലെ സുനിയുടെ സാന്നിധ്യം സംശയാസ്പദമാണ്.

കുടുംബഫോട്ടോയിൽ സുനി

കുടുംബഫോട്ടോയിൽ സുനി

മുകേഷും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും ഉള്ള ഫോട്ടോയില്‍ അന്ന് ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയേയും കാണാം. മാത്രമല്ല മുകേഷിന്റെ സഹോദരിക്കൊപ്പം സുനി നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്.

കുടുംബാംഗത്തെ പോലെ

കുടുംബാംഗത്തെ പോലെ

തീരെ അടുപ്പമില്ലാത്ത ഒരു ഡ്രൈവറെ ആരെങ്കിലും കുടുംബഫോട്ടോയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യം പ്രസക്തമാണ്. മുകേഷ് അക്കാലത്ത് സുനിയെ പലര്‍ക്കും പരിചയപ്പെടുത്തിയിരുന്നത് കുടുംബാംഗം എന്ന നിലയ്ക്ക് ആയിരുന്നുവെന്ന് രാഷ്ട്ര ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

പലതവണ വിളിച്ചു

പലതവണ വിളിച്ചു

മാത്രമല്ല മുകേഷിന്റെ ഫോണ്‍ പോലും സുനി ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ സ്ഥാനത്ത് നിന്നും പോയ ശേഷവും പലതവണ സുനിയെ മുകേഷ് വിളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട് എന്നും രാഷ്ട്രദീപിക റിപ്പോര്‍ട്ടില്‍ പറയുന്നു.

മുകേഷിന്റെ ഡ്രൈവർ

മുകേഷിന്റെ ഡ്രൈവർ

ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മാത്രമല്ല 2013ല്‍ അമ്മയുടെ സ്‌റ്റേജ് ഷോ നടക്കുന്ന സമയത്ത് സുനി ആയിരുന്നു ഡ്രൈവര്‍.ഈ സമയത്താണ് ഇരുവരും ഗൂഢാലോചന നടത്തിയതും.

ഒന്നരവർഷം കൂടെ

ഒന്നരവർഷം കൂടെ

ഒന്നരവര്‍ഷത്തോളം പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഇക്കാര്യം മുകേഷ് തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് സുനിയെ പുറത്താക്കുകയായിരുന്നു.

സുനിയെ ഒഴിവാക്കി

സുനിയെ ഒഴിവാക്കി

സുനിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും എംഎല്‍എ വിശദീകരിച്ചു. അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നും മുകേഷ് വ്യക്തമാക്കുകയുണ്ടായി.

മുകേഷിനെതിരെ പ്രതിഷേധം

മുകേഷിനെതിരെ പ്രതിഷേധം

കേസുമായി ഇടത്പക്ഷ എംഎല്‍എ കൂടിയായ മുകേഷിന് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചടക്കം നടന്ന സാഹചര്യത്തില്‍ എംഎല്‍എയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Pulsar Suni in Mukesh's family photo.
Please Wait while comments are loading...