Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ദൃശ്യങ്ങള്‍ എവിടെ? ലഭിച്ചില്ലെങ്കില്‍ മുന്നിലുളള വഴികള്‍, മണികണ്ഠന്‍ മാപ്പുസാക്ഷിയായേക്കും!!

ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള പോലീസിന്‍റെ ശ്രമം തുടരുകയാണ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ കേസ് വഴിമുട്ടുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി വ്യക്തമായിരുന്നു. എന്നാല്‍ സുനിയെ പിടികൂടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പോലീസിനു തിരിച്ചടിയാവുന്നത്.

മണികണ്ഠന്‍ മാപ്പുസാക്ഷിയായേക്കും

ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സുനിയുടെ കൂട്ടുപ്രതിയായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ നല്ല രീതിയിലാണ് പോലീസിനോട് സഹകരിക്കുന്നത്. മണികണ്ഠന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനി കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ച സ്ഥലം പോലീസ് കണ്ടെത്തിയത്.

നടിയുടെ മൊഴി

തന്റെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് നേരത്തേ നടി പോലീസിനു മൊഴി നല്‍കിയത്. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി മണികണ്ഠനും ഇക്കാര്യം സമ്മതിച്ചു. സുനി തനിക്ക് മൊബൈലില്‍ ദൃശ്യങ്ങള്‍ കാണിച്ചു തന്നിട്ടുണ്ടെന്നാണ് മണികണ്ഠന്റെ മൊഴി.

മണികണ്ഠന്‍ എതിരേ പറയണം

കൂട്ടുപ്രതിയായ മണികണ്ഠന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചാല്‍ സുനിക്കും വീജിഷിനും പരമാവധി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. സംഭവത്തിനു ശേഷം മണികണ്ഠന്‍ ഇരുവരുമായി തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. താനടക്കമുള്ളവരെ സുനി കേസില്‍ കുടുക്കുകയായിരുന്നുവെന്ന ആരോപണവും മണികണ്ഠനുണ്ട്.

ഫോറന്‍സിക് തെളിവുകള്‍

കേസ് തെളിയിക്കുന്നതിനായി ഫോറന്‍സിക് തെളിവുകള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു. നടികളുടെ വസ്ത്രത്തില്‍ നിന്നു മറ്റും ലഭിച്ച സ്രവങ്ങള്‍ കേസില്‍ നിര്‍ണായകമാവും. ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍
ഡിഎന്‍എ, വിരലടയാളം പരിശോധനയും നടത്തും. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനും പോലീസ് ആലോചിക്കുന്നണ്ട്.

പോലീസിനെ അറിയിക്കണം

ആര്‍ക്കെങ്കിലും നടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചാല്‍ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു.

മെമ്മറി കാര്‍ഡ് പരിശോധിക്കുന്നു

സുനി തന്റെ വക്കീലിനെ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പോലീസിന് സംശയമുണ്ട്. ഇതേ തുടര്‍ന്നു ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് അന്വേഷണസംഘം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+