Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാ മാധവനും നാദിർഷായ്ക്കും സിദ്ദിഖിനും പങ്കുണ്ടോ ?? പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ !!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് ജാമ്യം നേടുന്നതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമെന്നാണ് അറിയുന്നത്. കേസില്‍ ഇനിയും രണ്ട് അറസ്റ്റുകള്‍ കൂടി നടന്നേക്കുമെന്നും സൂചനയുണ്ട്. അതേസമയം അത് സിനിമയില്‍ നിന്നുള്ള ആരുമല്ല എന്നാണ് വിവരം. അത് പറയുന്നത് മറ്റാരുമല്ല. ഈ കേസിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായി അറിയുന്ന ആളാണ്.

പുതിയ വെളിപ്പെടുത്തൽ

പുതിയ വെളിപ്പെടുത്തൽ

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ എല്ലാ വിവരങ്ങളും അറിയാവുന്ന രണ്ട് പേര്‍ ക്വട്ടേഷന്‍ നല്‍കിയ ആളും ക്വട്ടേഷന്‍ ഏറ്റെടുത്ത ആളുമാകണമല്ലോ. നടിക്കെതിരെ ക്വട്ടേഷനെടുത്ത പള്‍സര്‍ സുനി തന്നെയാണ് പുതിയ വിവരം വെളിപ്പെടുത്തുന്നത്.

ഇനി പിടികൂടാനുള്ളത്

ഇനി പിടികൂടാനുള്ളത്

ആക്രമിക്കപ്പെട്ടത് സിനിമാരംഗത്തുള്ള സ്ത്രീ ആയതിനാലും പിടിക്കപ്പെട്ടത് സിനിമയിലെ പ്രമുഖന്‍ ആയതിനാലും ഇനി കുടുങ്ങാനുള്ളത് സിനിമാരംഗത്ത് തന്നെ ഉള്ളവരാണ് എന്നാണ് ഊഹങ്ങള്‍ പരന്നിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നാണ് പള്‍സര്‍ സുനി പറയുന്നത്.

ഇനി അവരില്ല

ഇനി അവരില്ല

നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്ത് നിന്നും ഇനി പ്രതികളില്ലെന്നാണ് പള്‍സര്‍ സുനി ഏറ്റവും ഒടുവിലായി വെളിപ്പെടുത്തിയിരിക്കുന്നത്. പതിനാറാം തിയ്യതി കഴിയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും സുനി വ്യക്തമാക്കുന്നു.

റിമാൻഡ് നീട്ടി

റിമാൻഡ് നീട്ടി

മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു സുനിയുടെ പ്രതികരണം. ചേര്‍ത്തല കോടതിയിലാണ് സുനിയെ ഹാജരാക്കിയത്.സുനിയുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

എല്ലാവർക്കും രക്ഷ

എല്ലാവർക്കും രക്ഷ

ദിലീപിനെ കൂടാതെ സിനിമാരംഗത്തുള്ള പലരും കേസില്‍ സംശയത്തിന്റെ നിഴലിലാണ്. കാവ്യാ മാധവനില്‍ നിന്ന് തുടങ്ങി നാദിര്‍ഷ, മുകേഷ്, സിദ്ദിഖ് അടക്കമുള്ളവരെ കേസില്‍ പങ്കുള്ളതായി ആരോപിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുനിയുടെ വാക്കുകള്‍ ഇവര്‍ക്ക് ആശ്വാസമാണ്.

വഴിത്തിരിവായത്

വഴിത്തിരിവായത്

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. നിര്‍ണായക വഴിത്തിരിവായത് പള്‍സര്‍ സുനിസഹതടവുകാരോട് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ആയിരുന്നു. പിന്നീട് പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുമ്പോഴും മറ്റും പള്‍സര്‍ സുനി ചില സൂചനകളും മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയുണ്ടായി.

ക്വട്ടേഷൻ നൽകിയത്

ക്വട്ടേഷൻ നൽകിയത്

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണ് എന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് ചേര്‍ത്തലയിലെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളുണ്ട് എന്നാണ്

തെളിവുകളുണ്ടെന്ന്

തെളിവുകളുണ്ടെന്ന്

ഗൂഢാലോചന നടന്നുവെന്നതിനും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും സുനി പറയുകയുണ്ടായി. താന്‍ കള്ളം പറയില്ല. വസ്തുതകള്‍ മാത്രമേ പറയാറുള്ളൂ. വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. കേസില്‍ ഇനിയും വന്‍സ്രാവുകളുണ്ട്. പങ്കുള്ളവരുടെ പേരുകള്‍ വഴിയേ പുറത്ത് വരുമെന്നും പള്‍സര്‍ സുനി അന്ന് പറഞ്ഞു.

ഇനിയും സ്രാവുകളോ

ഇനിയും സ്രാവുകളോ

നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി നേരത്തെയും പറഞ്ഞിരുന്നു. ഒരു തവണ സുനിയെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ ദിലീപിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇ്‌പ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്നായിരുന്നു പത്രക്കാരുടെ ചോദ്യം.

അന്ന് പറഞ്ഞത്

അന്ന് പറഞ്ഞത്

അതിന് പള്‍സര്‍ സുനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ. ഇനിയുമുണ്ടല്ലോ. പിന്നീട് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴും കുറഞ്ഞ വാക്കുകളില്‍ സുനി ചിലത് പറഞ്ഞു.ദിലീപിന്റെ അറസ്റ്റും കേസിലെ കൂടുതല്‍ വെളിപ്പെടുത്തലുകളും സംബന്ധിച്ച്, കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടോ എന്ന ചോദ്യം ആലുവയിലെ വിഐപിയോട് ചോദിക്കണമെന്നും സുനി പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+