Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിയുടെ കത്ത് സുഖവിവരം ചോദിക്കാനല്ല; ജയിലില്‍ വച്ച് തന്നെ, എല്ലാം തെളിഞ്ഞു!!

തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും തന്നെ ലക്ഷ്യമിടുന്നത് എന്തിനാണെന്നും ദിലീപ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൊച്ചി: പ്രമുഖ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചു എന്നു പറയപ്പെടുന്ന കത്തിനെ ചൊല്ലിയുള്ള വിവാദം പുകയുന്നു. കത്ത് എവിടെ നിന്നാണ് അയച്ചതെന്ന ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോലീസ് പ്രത്യേക പരിശോധനകള്‍ നടത്തി സ്ഥിരീകരിച്ചു.

പക്ഷേ, കത്തിലെ കൈയക്ഷരം സുനിയുടേതല്ലെന്ന വാദവുമായി ദിലീപിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിട്ടുണ്ട്. സുനിയുടെ കൈയക്ഷരം കത്തിലുള്ളത് പോലെ അല്ലെന്നും മറ്റാരോ ആണ് കത്തെഴുതിയതെന്നുമാണ് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഒന്നും അവസാനിച്ചിട്ടില്ല

ഒന്നും അവസാനിച്ചിട്ടില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ എല്ലാം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് പുതിയ കത്തും അതിന്‍മേലുള്ള പൊല്ലാപ്പും. കത്ത് തനിക്ക് ലഭിച്ചിരുന്നുവെന്ന് ദിലീപ് തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് കത്ത് അയച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

എഴുതിയത് ജയിലില്‍ വച്ചുതന്നെ

എഴുതിയത് ജയിലില്‍ വച്ചുതന്നെ

എന്നാല്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്. പള്‍സര്‍ സുനിയുടേത് എന്ന പേരിലുള്ള കത്ത് എഴുതിയത് ജയിലില്‍ വച്ച് തന്നെയാണ്. ജയിലില്‍ പോലീസ് പ്രത്യേക പരിശോധന നടത്തി. തുടര്‍ന്നാണ് ഇക്കാര്യം സ്ഥിരീകിരിച്ചത്.

അധികൃതര്‍ തിരിച്ചറിഞ്ഞു

അധികൃതര്‍ തിരിച്ചറിഞ്ഞു

കത്തെഴുതാന്‍ ഉപയോഗിച്ച കടലാസും കത്തിലുണ്ടായിരുന്ന സീലും ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കത്തിന്റെ കാര്യത്തില്‍ സംശയത്തിന് ആവശ്യമില്ലെന്നും പ്രതി ജയിലില്‍ വച്ച് തന്നെയാണ് എഴുതിയതെന്നും പോലീസ് പറയുന്നു.

മാധ്യമങ്ങള്‍ പുറത്തുവിട്ടു

മാധ്യമങ്ങള്‍ പുറത്തുവിട്ടു

പള്‍സര്‍ സുനി നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതിയാണ്. ഇയാള്‍ നടന്‍ ദിലീപിന് എഴുതിയ കത്ത് എന്ന പേരിലുള്ള എഴുത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ദിലീപ് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

കോപ്പി ലഭിച്ചതായി ദിലീപ്

കോപ്പി ലഭിച്ചതായി ദിലീപ്

കത്തിന്റെ കോപ്പി ലഭിച്ചതായി ദിലീപ് സ്ഥിരീകരിച്ചു. കത്ത് പോലീസിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതേ സമയം തന്നെ സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയും വിവാദത്തില്‍ ഇടപ്പെട്ടു സംസാരിച്ചിരുന്നു.

കുടുക്കാനുള്ള തന്ത്രം

കുടുക്കാനുള്ള തന്ത്രം

ദിലീപിന്റെ കുടുക്കാനുള്ള തന്ത്രമാണിതെല്ലാമെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ചിലരുടെ ശ്രമമെന്നും നാദിര്‍ഷ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നാദിര്‍ഷക്ക് വന്ന ഫോണ്‍കോള്‍ സംബന്ധിച്ചും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.

പ്രയാസപ്പെട്ട് എഴുതിയ കത്ത്

പ്രയാസപ്പെട്ട് എഴുതിയ കത്ത്

എല്ലാം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിലും ഇനിയും പോലീസിന് രേഖകള്‍ സമര്‍പ്പിക്കുമെന്നും നാദിര്‍ഷ പറയുന്നു. വളരെ പ്രയാസപ്പെട്ടാണ് കത്ത് കൊടുത്തുവിടുന്നതെന്നാണ് കത്തില്‍ എഴുതിയിരുന്നത്.

എന്റെ ജീവിതം നശിച്ചു

എന്റെ ജീവിതം നശിച്ചു

കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെ പറ്റി യാതൊരു വിവരവുമില്ല. എന്റെ ജീവിതം നശിച്ചു, പക്ഷേ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന്‍ എല്ലാം ആലോചിച്ച് ചെയ്യണം-കത്തില്‍ എഴുതിയിരിക്കുന്നു. വിശദമായ അന്വേഷണം നടന്നാല്‍ മാത്രമേ സംഭവത്തിലെ ദുരൂഹതകള്‍ ചുരുള്‍ അഴിയുകയുള്ളൂ.

അഭിഭാഷകന്‍ പറയുന്നത്

അഭിഭാഷകന്‍ പറയുന്നത്

അതേസമയം, കത്തിലെ കൈയക്ഷരണം സുനിയുടേതല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇത് മറ്റാരോ എഴുതിയതാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വാര്‍ത്തകള്‍ വ്യാജമെന്നു ദിലീപ്

വാര്‍ത്തകള്‍ വ്യാജമെന്നു ദിലീപ്

അതേസമയം, തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും തന്നെ ലക്ഷ്യമിടുന്നത് എന്തിനാണെന്നും ദിലീപ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്റ ഭാര്യ ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നും താരം പ്രതികരിച്ചു. പ്രേക്ഷകര്‍ തന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+