Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ ? പരിശോധനയ്ക്ക് അയച്ച കാര്‍ഡ് ലഭിച്ചത്...കേസില്‍ വഴിത്തിരിവ്!!

നടിക്കെതിരായ അപകീര്‍ത്തിപരമായ രംഗങ്ങള്‍ ഇതിലുണ്ടാവുമെന്നാണ് പോലീസ് നിഗമനം

കൊച്ചി: നടിക്കെതിരായ ആക്രമണം പുതിയ വഴിത്തിരിവിലേക്ക്. മുഖ്യ തെളിവായിരുന്ന നടിക്കെതിരേയുള്ള അപകീര്‍ത്തിപരമായ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങിയിരുന്നത്. അതിലാണ് ഇപ്പോള്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

മെമ്മറി കാര്‍ഡ് ലഭിച്ചത്

സുനിയുടെ അഭിഭാഷകനില്‍ നിന്നു ലഭിച്ച മെമ്മറി കാര്‍ഡാണ് ഇപ്പോള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കുന്നത്. നടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതില്‍ ഉണ്ടാവാമെന്നാണ് പോലീസിന്റെ നിഗമനം.

പരിശോധനയ്ക്കു അയച്ചു

ഈ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് അന്വേഷണസംഘം. സുനി ഈ കാര്‍ഡില്‍ നിന്നു ദൃശ്യങ്ങള്‍ നശിപ്പിച്ചു കളഞ്ഞാലും അതു വീണ്ടെടുക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടു സാധിക്കും.

നടിയുടെ മൊഴി

ഒരു വെള്ള സാംസങ് ഫോണിലാണ് സുനി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടി നേരത്ത പോലീസിനു മൊഴി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യപ്പട്ട കൂട്ടുപ്രതി മണികണ്ഠന്റെ മൊഴിയും ഇതിനു സമാനമാണ്. വെള്ള സാംസങ് ഫോണില്‍ സുനി തനിക്കു ദൃശ്യങ്ങള്‍ കാണിച്ചുതന്നതായി മണികണ്ഠന്‍ വെളിപ്പെടുത്തിയിരുന്നു.

എവിടെ ആ ഫോണ്‍

നടിയും മണികണ്ഠനും പറഞ്ഞ ആ സാംസങ് ഫോണ്‍ ഇതുവരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. താന്‍ ഈ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്ന് ആദ്യം മൊഴി നല്‍കിയ സുനി പിന്നീട് ഇതു മാറ്റിപ്പറയുകയും ചെയ്തിരുന്നു.

പുതിയ ഫോണ്‍

സംഭവം നടന്ന ശേഷം സുനി കൊച്ചിയില്‍വച്ച് പുതിയ ഫോണ്‍ വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പത്തിലേറെ സിമ്മുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നെന്നും പോലീസിനു വ്യക്തമായിട്ടുണ്ട്.

കടയുടമ പറഞ്ഞത്

2000 രൂപയില്‍ താഴെ വില വരുന്ന മൊബൈലാണ് സുനി വാങ്ങിയതെന്നു കടയുടമ പോലീസിനോടു പറഞ്ഞു. പ്രത്യേകിച്ച് ഏതെങ്കിലുമൊരു മോഡല്‍ തിരക്കിയില്ലെന്നും ധൃതിയില്‍ ഫോണ്‍ വാങ്ങിപ്പോവുകയായിരുന്നെന്നും കടയുടമ കൂട്ടിച്ചേര്‍ത്തു.

കണ്ടെത്താന്‍ കഴിഞ്ഞില്ല

പുതിയ മൊബൈലില്‍ നിന്ന് നിരീക്ഷണത്തിലുള്ള ആരെയും സുനി വിളിക്കാതിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ പോലീസ് വൈകാന്‍ കാരണം. നിരവധി സിമ്മുകള്‍ കൈയിലുള്ളതിനാല്‍ ഏതാണ് ഫോണില്‍ ഉപയോഗിച്ചതെന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

കോയമ്പത്തൂരിലെത്തി

കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തെത്തി ഞായറാഴ്ച സുനിയെയും വിജീഷിനെയും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നു മൊബൈല്‍ ഫോണും ടാബും പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+