പിന്നണിയിലെ വിഐപി..വന്‍സ്രാവുകൾ ! സുനി വീണ്ടും വെളിപ്പെടുത്തുന്നു ! വ്യക്തമായ തെളിവുകളുണ്ട് !

  • By: Anamika
Subscribe to Oneindia Malayalam

ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. നിര്‍ണായക വഴിത്തിരിവായത് പള്‍സര്‍ സുനിസഹതടവുകാരോട് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ആയിരുന്നു. പിന്നീട് പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുമ്പോഴും മറ്റും പള്‍സര്‍ സുനി ചില സൂചനകളും മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയുണ്ടായി. ദിലീപിനെ കൂടാതെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ട് എന്ന് പലപ്പോഴായി സുനി സൂചിപ്പിക്കുകയുണ്ടായി. ചേര്‍ത്തല കോടതിയില്‍ എത്തിച്ചപ്പോഴും ചിലതെല്ലാം സുനി വെളിപ്പെടുത്തി.

നിർണായക അറസ്റ്റ്..! നടിയുടെ മാനേജര്‍ വലയിൽ..! പ്രമുഖരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴും !

ദിലീപിനെതിരെ തെളിവുകൾ

ദിലീപിനെതിരെ തെളിവുകൾ

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണ് എന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ സുനി നേരില്‍ കണ്ടതിനും ഫോണില്‍ ബന്ധപ്പെട്ടതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

പ്രതികളിനിയും

പ്രതികളിനിയും

പോലീസ് സംശയിക്കുന്നത് പോലെ ദിലീപ് മാത്രമല്ല ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് തന്നെയാണ് പള്‍സര്‍ സുനിയുടേയും വാക്കുകള്‍ വ്യക്തമാക്കുന്നത്. ചേര്‍ത്തലയിലെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതും ഇതാണ്.

എല്ലാത്തിനും തെളിവുണ്ട്

എല്ലാത്തിനും തെളിവുണ്ട്

നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളുണ്ട് എന്നാണ് സുനി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഗൂഢാലോചന നടന്നുവെന്നതിനും തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് സുനി പറയുന്നു.

ഇനിയും വന്‍സ്രാവുകൾ

ഇനിയും വന്‍സ്രാവുകൾ

താന്‍ കള്ളം പറയില്ല. വസ്തുതകള്‍ മാത്രമേ പറയാറുള്ളൂ. വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. കേസില്‍ ഇനിയും വന്‍സ്രാവുകളുണ്ട്. പങ്കുള്ളവരുടെ പേരുകള്‍ വഴിയേ പുറത്ത് വരുമെന്നും പള്‍സര്‍ സുനി പറഞ്ഞു.

ഇനിയും സ്രാവുകളുണ്ട്

ഇനിയും സ്രാവുകളുണ്ട്

അരൂരിലെ ബൈക്ക് മോഷണക്കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആയിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി നേരത്തെയും പറഞ്ഞിരുന്നു.

ദിലീപിനെ കുറിച്ച്

ദിലീപിനെ കുറിച്ച്

ഒരു തവണ സുനിയെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ ദിലീപിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇ്‌പ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്നായിരുന്നു പത്രക്കാരുടെ ചോദ്യം.

ഇത് സ്രാവല്ല

ഇത് സ്രാവല്ല

അതിന് പള്‍സര്‍ സുനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ. ഇനിയുമുണ്ടല്ലോ. പിന്നീട് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴും കുറഞ്ഞ വാക്കുകളില്‍ സുനി ചിലത് പറഞ്ഞു.

ആലുവയിലെ വിഐപി

ആലുവയിലെ വിഐപി

ദിലീപിന്റെ അറസ്റ്റും കേസിലെ കൂടുതല്‍ വെളിപ്പെടുത്തലുകളും സംബന്ധിച്ച്, കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടോ എന്ന ചോദ്യം ആലുവയിലെ വിഐപിയോട് ചോദിക്കണമെന്നും സുനി പറയുകയുണ്ടായി.

കേസിന് മേൽ കേസ്

കേസിന് മേൽ കേസ്

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ റിമാന്‍ഡില്‍ കഴിയവേ 6 വര്‍ഷം മുന്‍പത്തെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസായിരുന്നു അത്. ഈ കേസില്‍ 5 ദിവസത്തേക്കായിരുന്നു സുനിയുടെ ക്‌സ്റ്റഡി.

English summary
Pulsar Suni's new comments on actress abduction case.
Please Wait while comments are loading...