നടിക്കെതിരായ ആക്രമണം!! നിർണായക തെളിവ് ലഭിച്ചു!! ലഭിച്ചത് സുനി ഫോൺ വിളിക്കുന്ന ദൃശ്യങ്ങൾ!!
സുനി ജയിലിൽ വച്ച് തുടർച്ചയായി നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ വിളിക്കുമായിരുന്നു എന്ന് സഹതടവുകാരനായ ജിൻസൻ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന സുപ്രധാന തെളിവ് പോലീസിനു ലഭിച്ചു. കേസിലെ പ്രതിയായ പൾസർ സുനി കാക്കനാട് ജയിലിനുള്ളിൽ വച്ച് ഫോൺ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പൾസർ സുനിയുടെ സഹതടവുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പേലീസ് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്.
സുനി ജയിലിൽ വച്ച് തുടർച്ചയായി നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ വിളിക്കുമായിരുന്നു എന്ന് സഹതടവുകാരനായ ജിൻസൻ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സംസാരിച്ചതെന്നും എന്തോ സാധനം കാവ്യയുടെ കടയിൽ കൊടുത്തിട്ടുണ്ടെന്നും പറയുന്നത് കേട്ടുവെന്നും ജിൻസൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന നടത്തിയത്.
ജിൻസന്റെ മൊഴി സാധൂകരിക്കുന്നതാണ് തെളിവുകൾ. പോലീസിന് ലഭിച്ച ദൃശ്യത്തിൽ ജിൻസനെയും വ്യക്തമായി കാണാം. ചൊവ്വാഴ്ച രാവിലെ മുതലാണ് പരിശോധന നടത്തയത്. കഴിഞ്ഞ മൂന്നു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം ഹൈടെക്ക് സെല്ലിലെ വിദഗ്ധരും ചേർന്നാണ് പരിശോധന നടത്തിയത്.
അതേസമയം നടിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചനകൾ. അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കാൻ വൈകിട്ട് അന്വേഷണ സംഘത്തലവൻ ദിനേശ് കശ്യപിന്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ച് മണിക്ക് ആലുവ പോലീസ് ക്ലബിൽ ചേരുന്നുണ്ട്. ഇതിൽ നിർണായക അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരങ്ങൾ.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications