പോലീസിന് വേണം ഇതിനുത്തരം, സുനിക്കു പിന്നിലാര് ? അത് എളുപ്പമാവില്ലെന്ന് ഉറപ്പായി, കാരണം ഇതാണ്!!!
സുനിയും മറ്റു പ്രതികളും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെല്ലാം അറസ്റ്റിലായിട്ടും പോലീസിന് കണ്‍ഫ്യൂഷന്‍ തീരുന്നില്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും ആരാണ് പിന്നിലെന്നും അറിയാനാവാതെ നട്ടം തിരിയുകയാണ് കേരള പോലീസ്. പ്രതികളുടെ മൊഴികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് പോലീസിനെ വലയ്ക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ മണികണ്ഠന്‍, വിജീഷ്, മാര്‍ട്ടിന്‍ എന്നിവര്‍ നല്‍കിയ മൊഴികള്‍ അനുസരിച്ച് സംഭവത്തിനു പിന്നില്‍ മറ്റൊരാളുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ ഇവരുടെ മൊഴികളില്‍ നിന്നും തികച്ചും വിഭിന്നമായ കാര്യമാണ് സുനി പറയുന്നത്. ബ്ലാക്‌മെയില്‍ ചെയ്യുകയെന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന സുനിയുടെ മൊഴിയാണ് പോലീസിനെ കുഴയ്ക്കുന്നത്.

നേരത്ത തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സുനി പെരുമാറുന്നതെന്ന് പോലീസിന് സംശയം ഉയര്‍ന്നുകഴിഞ്ഞു. മറ്റാരോ പറഞ്ഞു പഠിപ്പിച്ചതുപോലെയാണ് ഇയാളുടെ മൊഴിയൊന്നും പോലീസിന് സംശയമുണ്ട്.

സംഭവം നടന്ന ശേഷം സുനി മറ്റൊരേയോ ഫോണില്‍ വിളിച്ചുവെന്നും ഇക്കാര്യം അറിയിച്ചുവെന്നുമാണ് മറ്റു പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുനി. തൊട്ടടുത്ത ദിവസം കാണാന്‍ പദ്ധതിയിട്ടത് ആക്രമിച്ച നടിയെ തന്നെയായിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു.

തൊട്ടടുത്ത ദിവസം ഗിരിനഗറില്‍ വച്ച് നടിയുടെ ദൃശ്യങ്ങടങ്ങിയ ഫോണ്‍ സുനി മറ്റൊരാള്‍ക്കു കൈമാറിയിട്ടുണ്ടെന്നാണ് കൂട്ടുപ്രതിയായ വിജീഷ് പറഞ്ഞത്. എന്നാല്‍ സുനിയുടെ മൊഴി തികച്ചും വ്യത്യസ്തമാണ്. താനാരെയും കണ്ടിട്ടില്ലെന്നും ഫോണ്‍ വലിച്ചെറിയുകയായിരുന്നുവെന്നും സുനി പോലീസിനെ അറിയിച്ചു. ഫോണിനായി വെള്ളിയാഴ്ച പോലീസ് ഇയാള്‍ പറഞ്ഞ ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.

വ്യത്യസ്തമായ മൊഴികള്‍ നല്‍കി തങ്ങളെ വഴിതെറ്റിക്കുകയാണോ പ്രതികള്‍ എന്ന സംശയവും പോലീസിനുണ്ട്. അതുകൊണ്ടു തന്നെ പ്രതികള്‍ക്കു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്

വാഹനത്തില്‍ വച്ചു നടിയെ മൃഗീയമായി ഉപദ്രവിച്ചുവെന്ന് സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പിന്നില്‍ ക്വട്ടേഷനാണെന്നു നടിയോട് പറഞ്ഞതെന്നും വേറെയും ചില നടിമാരെ താന്‍ ഇത്തരത്തില്‍ ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു.

പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിനും തന്റെ പദ്ധതിയെക്കുറിച്ച് അറിയുമായിരുന്നുവെന്ന് സുനി പോലീസിനോട് പറഞ്ഞിരുന്നു. മാര്‍ട്ടിനു നടിയുടെ ഡ്രൈവറായി ജോലി വാങ്ങിക്കൊടുത്തത് താനാണ്. ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. പക്ഷെ സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് മാര്‍ട്ടിന്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച സുനിയടക്കമുള്ള പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നടിയെയുമായി ഇവര്‍ പോയെന്നു സംശയിക്കുന്ന വഴികളിലൂടെയെല്ലാം അന്വേഷണ സംഘം സഞ്ചരിച്ചു. നടിയുടെ ചിത്രങ്ങള്‍ അടങ്ങുന്ന ഫോണ്‍ ഉപേക്ഷിച്ചെന്നു സുനി മൊഴി നല്‍കിയ കാനയില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇതു കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആലുവയിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കണമെന്ന പോലീസിന്റെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും.












Click it and Unblock the Notifications