Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിയുടെ ഇരകളില്‍ ചില സംവിധായകരുടെ ഭാര്യമാരും? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...

വ്യാഴാഴ്ച ഉച്ചയോടെയാണ് പള്‍സര്‍ സുനിയെയും കൂട്ടാളിയായ വിജീഷിനെയും എറണാകുളം എസിജെഎം കോടതിക്കുള്ളില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പള്‍സര്‍ സുനിയുടെ അതിക്രമങ്ങള്‍ക്ക് ഇതിന്‍ മുന്‍പും ഒട്ടേറെപേര്‍ ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയുടെ ഇരകളില്‍ ചില സംവിധായകരുടെ ഭാര്യമാരും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടെന്ന് മംഗളം ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനാണ് വാര്‍ത്ത നല്‍കിയത്.

പള്‍സര്‍ സുനിയും സംഘവും അഞ്ചോളം പേരെ ഇതിന് മുന്‍പ് ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലവും, മാനഹാനിയും ഭയന്നാണ് ഇരകള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം പുറത്ത് പറയാത്തതിന്റെ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി 23 വ്യാഴാഴ്ച ഉച്ചയോടെയാണ് പള്‍സര്‍ സുനിയെയും കൂട്ടാളിയായ വിജീഷിനെയും എറണാകുളം എസിജെഎം കോടതിക്കുള്ളില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോളായിരുന്നു ഇരുവരെയും പോലീസ് നാടകീയമായി പിടികൂടിയത്.

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റും...

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റും...

മജിസ്‌ട്രേറ്റിന് മുന്‍പില്‍ കീഴടങ്ങാനായാണ് പള്‍സര്‍ സുനിയും വിജീഷും ഉച്ചയോടെ എറണാകുളം എസിജെഎം കോടതിയിലെത്തിയത്. പോലീസിനെ കബളിപ്പിച്ച് ഇരുവരും മജിസ്‌ട്രേറ്റിന്റെ മുറിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം മജിസ്‌ട്രേറ്റ് മുറിയിലില്ലായിരുന്നു. വിവരമറിഞ്ഞ് കോടതി മുറിയിലെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യുന്നു...

ചോദ്യം ചെയ്യുന്നു...

ആലുവ പോലീസ് ക്ലബിലെത്തിച്ച പള്‍സര്‍ സുനിയെയും, വിജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ഐജി പി വിജയന്‍, എഡിജിപി ബി സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

മാനഹാനി ഭയന്ന് പുറത്ത് പറഞ്ഞില്ല...

മാനഹാനി ഭയന്ന് പുറത്ത് പറഞ്ഞില്ല...

പള്‍സര്‍ സുനിയുടെ ഇരകളില്‍ ചില സംവിധായകരുടെ ഭാര്യമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നാണ് മംഗളം ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നല്‍കിയ വാര്‍ത്തയിലുള്ളത്. എന്നാല്‍ മാനഹാനി ഭയന്ന് ആരും വിവരം പുറത്ത് പറഞ്ഞില്ലെന്നും വാര്‍ത്തയിലുണ്ട്.

പരാതി നല്‍കില്ലെന്ന് കരുതി...

പരാതി നല്‍കില്ലെന്ന് കരുതി...

മുഖം മൂടി ധരിച്ചാണ് പള്‍സര്‍ സുനി നടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ ഇതിനിടെ മുഖംമൂടി അഴിഞ്ഞുവീണതോടെയാണ് സുനിയെ നടി തിരിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട ഇയാള്‍ നടി സംഭവത്തെക്കുറിച്ച് പരാതിപ്പെടില്ല എന്നാണ് കരുതിയിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+