'മാഡം' സിനിമ നടി തന്നെ!! പക്ഷെ.....!! ചുവട് മാറ്റി വീണ്ടും പൾസർ സുനി!! ഇപ്പോൾ പറയുന്നത്!!
മാഡം ആരെന്ന കാര്യത്തിൽ വ്യക്തമായ തെളിവുണ്ടെന്ന് സുനി പറഞ്ഞു. മാധ്യമങ്ങളെ കളിപ്പിക്കാൻ വേണ്ടിയല്ല പറയുന്നതെന്നും സുനി.
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമണത്തിനിരയായ സംഭവത്തിലെ മാഡം വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. താൻ പറഞ്ഞ 'മാഡം' സിനിമ നടിയാണെന്നും ഇവരുടെ പേര് 16ന് വെളിപ്പെടുത്തുമെന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ പേര് വെളിപ്പെടുത്താൻ സുനി തയ്യാറായില്ല. 2011ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ സുനിയെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോൾ മാഡത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു.
അതേസമയം കേസിലെ മാഡത്തിന്റെ സാന്നിധ്യം അന്വേഷണ സംഘം നേരത്തെ തള്ളിയിരുന്നു. കേസ് വഴി തിരിച്ച് വിടാനുള്ള സുനിയുടെ തന്ത്രമാണിതെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മാഡത്തെ കുറിച്ച് വെളിപ്പെടുത്തുമെന്ന് സുനി പറയുന്നത് അന്വേഷണം നീട്ടിക്കൊണ്ട് പോകാനാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

സുനി പറയുന്നത്
മാഡം സിനിമ നടിയാണെന്നാണ് സുനി പറയുന്നത്. 16ന് ഈ നടിയുടെ പേര് വെളിപ്പെടുത്തുമെന്നും സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് കെട്ടുകഥയല്ലെന്നും സുനി പറഞ്ഞിരുന്നു.

അങ്കമാലി കോടതിയിൽ
എന്നാൽ ഈ പേര് അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്നാണ് സുനി പറയുന്നത്. എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുനി മാധ്യമ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. അങ്കമാലി കോടതിയിലാണ് സുനിയുടെ കേസിൽ വിചാരണ നടക്കുന്നത്.

വ്യക്തമായ തെളിവുണ്ട്
മാഡം ആരെന്ന കാര്യത്തിൽ വ്യക്തമായ തെളിവുണ്ടെന്ന് സുനി പറഞ്ഞു. മാധ്യമങ്ങളെ കളിപ്പിക്കാൻ വേണ്ടിയല്ല പറയുന്നതെന്നും സുനി. കൂട്ടു പ്രതികളുമായി ആലോചിച്ച ശേഷം വെളിപ്പെടുത്തുമെന്നാണ് സുനി പറഞ്ഞത്.

ജയിലിലെ വിഐപി
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ വൻ സ്രാവുകൾ ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ജയിലിൽ കിടക്കുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കിൽ താൻ അത് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.

മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം
2011ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിലാണ് സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നടിയെ ആക്രമിച്ച കേസിൽ സുനിയുടെ റിമാൻഡ് കാലാവധി അവസാനിച്ചു. ഇപ്പോൾ കാക്കനാട് ജയിലിലാണ് സുനി.

തുടക്കം മുതൽ
നടി ആക്രമിക്കപ്പെട്ടതു മുതൽ മാഡത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആക്രമിച്ച ശേഷം നടിയോട് സുനി പറഞ്ഞിരുന്നത് മാഡത്തിന്റെ ക്വട്ടേഷനാണെന്നും മാഡം വിളിക്കുമെന്നുമായിരുന്നു.

കാവ്യയുടെ അമ്മ
സുനി പറയുന്ന മാഡം ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അമ്മ ശ്യാമളയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശ്യാമളയെയും കാവ്യയെയും ചോദ്യം ചെയ്തിരുന്നു.

അന്വേഷണം നീട്ടാൻ
അതേസമയം മാഡത്തെ കുറിച്ചുള്ള സുനിയുടെ വാദം പോലീസ് തള്ളിക്കളയുന്നുണ്ട്. അന്വേഷണം നീട്ടിക്കൊണ്ട് പോകാനാണ് സുനി ഇതൊക്കെ പറയുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അന്വേഷണമില്ല
സുനിയുടെ പുതിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ മാഡത്തെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നാണ് സൂചനകൾ. സുനി പറഞ്ഞ കാര്യം അന്വേഷണ സംഘം ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് സൂചനകൾ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications