കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ലിയെന്ന് പൾസർ സുനി! അഭിഭാഷകർ തമ്മിൽ വാക്കേറ്റം,ആളൂരിന് പണി കിട്ടി! കോടതിയിൽ നാടകീയരംഗങ്ങൾ

സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടെനിയും ആളൂരും തമ്മിൽ കോടതിയിൽ രൂക്ഷമായ വാക്കുതർക്കമാണുണ്ടായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ തനിക്ക് ജയിലിൽ വെച്ച് മർദ്ദനമേറ്റതായി പൾസർ സുനി. ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിലാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് ജയിൽ ഡോക്ടറെ കോടതി വിളിച്ചുവരുത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്ന് വിശ്വസിച്ചു!കാവ്യാമാധവന്റെ വെണ്ണലയിലെ വീടിന് വാസ്തുദോഷംവിവാഹം കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്ന് വിശ്വസിച്ചു!കാവ്യാമാധവന്റെ വെണ്ണലയിലെ വീടിന് വാസ്തുദോഷം

ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..

എന്നാൽ മർദ്ദനമേറ്റെന്ന കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്നാണ് ജയിൽ ഡോക്ടർ കോടതിയെ അറിയിച്ചത്. ഇതിനിടെ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതിക്കുള്ളിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നിലവിലെ വക്കീലായ ടെനിക്ക് പകരം ആളൂരിനെ വക്കാലത്ത് ഏൽപ്പിക്കാൻ അനുവദിക്കണമെന്ന് സുനി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

pulsarsuni

സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടെനിയും ആളൂരും തമ്മിൽ കോടതിയിൽ രൂക്ഷമായ വാക്കുതർക്കമാണുണ്ടായത്. കക്ഷികളെ തേടി വക്കീൽ ജയിലിൽ പോകുന്ന പതിവില്ലെന്ന് ടെനി ആളൂരിനെ പരിഹസിക്കുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായപ്പോൾ മജിസ്ട്രേറ്റ് ഇടപെട്ട് ആളൂരിനെ താക്കീത് ചെയ്തു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോരാതിരിക്കാൻ നിർദേശം! ക്രൂരമായ ലൈംഗികാക്രമണം,പ്രകൃതിവിരുദ്ധ വേഴ്ച...നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോരാതിരിക്കാൻ നിർദേശം! ക്രൂരമായ ലൈംഗികാക്രമണം,പ്രകൃതിവിരുദ്ധ വേഴ്ച...

അനാവശ്യ കാര്യങ്ങൾ കോടതിയിൽ പറയരുതെന്നാണ് മജിസ്ട്രേറ്റ് ആളൂരിനോട് പറഞ്ഞത്. സുനിയുടെ റിമാൻഡ് കാലാവധി ജൂലായ് 18 വരെ നീട്ടിയിട്ടുണ്ട്. ജാമ്യത്തിനായി അപേക്ഷ നൽകില്ലെന്ന് നേരത്തെ സുനിയും ആളൂരും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലാണ് ജാമ്യം വേണ്ടെന്ന് പറയാൻ കാരണമെന്നാണ് ആളൂർ പറഞ്ഞത്.

English summary
pulsar suni's examination in angamaly court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X