Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ ആ ബോംബ് സുനി പൊട്ടിച്ചു!'മാഡ'ത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിക്കുന്നു!അപ്പൊ ഇതുവരെ പറഞ്ഞത്?

ഇതുവരെ ഉന്നയിച്ചിരുന്ന ആരോപണങ്ങളിൽ മലക്കം മറിഞ്ഞിരിക്കുകയാണ് സുനി. നടിയെ ആക്രമിച്ചതു മുതൽ പൾസർ സുനി മാഡത്തിന്റെ കാര്യം പറഞ്ഞിരുന്നു.

കുന്നംകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ മാഡത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൾസർ സുനി. ഇതോടെ സംഭവത്തിലെ മാഡത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിക്കുന്നതായാണ് സൂചനകൾ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കുന്നംകുളത്തെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്. ഇതുവരെ ഉന്നയിച്ച വാദങ്ങൾ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ് സുനി.

നടിയെ ആക്രമിച്ച സംഭവത്തിൽ ഒരു മാഡം ഉണ്ടെന്നു ഇത് ഒരു നടിയാണെന്നുമായിരുന്നു സുനി ഇതുവരെ പറഞ്ഞിരുന്നത്. ഈ മാഡത്തെ കുറിച്ച് ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ അന്ന് സുനി പറഞ്ഞില്ല. പിന്നീട് കൂട്ടു പ്രതികളുമായി ആലോചിച്ച ശേഷം വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ മാഡം ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

മലക്കം മറിഞ്ഞ് സുനി

മലക്കം മറിഞ്ഞ് സുനി

ഇതുവരെ ഉന്നയിച്ചിരുന്ന ആരോപണങ്ങളിൽ മലക്കം മറിഞ്ഞിരിക്കുകയാണ് സുനി. നടിയെ ആക്രമിച്ചതു മുതൽ പൾസർ സുനി മാഡത്തിന്റെ കാര്യം പറഞ്ഞിരുന്നു.

മാഡത്തിനു പങ്കില്ല

മാഡത്തിനു പങ്കില്ല

എന്നാൽ നടിയെ ആക്രമിച്ചതിൽ മാഡത്തിന് പങ്കില്ലെന്നാണ് സുനി ഇപ്പോൾ പറയുന്നത്. മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്.

മാഡം സിനിമ നടി

മാഡം സിനിമ നടി

നടിയെ ആക്രമിച്ച കേസിലെ മാഡം നടിയെന്നാണ് സുനി ഇതുവരെ പറഞ്ഞിരുന്നത്. ഓഗസ്റ്റ് 16ന് ഇതാരാണെന്ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അന്ന് വെളിപ്പെടുത്തിയിരുന്നില്ല. കൂട്ടുപ്രതികളുമായി ആലോചിച്ച് ഇക്കാര്യം വെളിപ്പെടുത്തുമെന്ന് സുനി പിന്നീട് പറഞ്ഞിരുന്നു. ‌

ജയിലിലെ വിഐപി പറഞ്ഞില്ലെങ്കിൽ

ജയിലിലെ വിഐപി പറഞ്ഞില്ലെങ്കിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിലായ വിഐപി എല്ലാം പറഞ്ഞില്ലെങ്കിൽ താൻ എല്ലാം പറയുമെന്നും സുനി നേരത്തെ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ അറസ്റ്റിലാകാനുണ്ടെന്നും സുനി പറഞ്ഞിരുന്നു.

കെട്ടുകഥയല്ല

കെട്ടുകഥയല്ല

മാഡം കെട്ടുകഥയല്ലെന്നും എല്ലാത്തിനും തന്റെ പക്കൽ തെളിവുണ്ടെന്നുമായിരുന്നു സുനി പറഞ്ഞിരുന്നത്. മാഡം ഉണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ പറ്റിക്കുന്നതല്ലെന്നും സുനി പറഞ്ഞിരുന്നു.

നടിയോട് പറഞ്ഞത്

നടിയോട് പറഞ്ഞത്

ആക്രമിച്ചതിനു ശേഷം തനിക്ക് ക്വട്ടേഷൻ നൽകിയത് ഒരു മാഡമാണെന്നും പിന്നാലെ അവർ വിളിക്കുമെന്നും സുനി പറഞ്ഞതായി നടി മൊഴി നൽകിയിട്ടുണ്ട്. കൂടാതെ ജാമ്യം നേടുന്നതിനായി തന്നെ സമീപിച്ചപ്പോൾ സുനിയുടെ സുഹൃത്തുക്കൾ മാഡത്തെ കുറിച്ച് പറഞ്ഞിരുന്നതായി അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

കാവ്യയും കാവ്യയുടെ അമ്മയും

കാവ്യയും കാവ്യയുടെ അമ്മയും

ഇതിനിടെ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനോ കാവ്യയുടെ അമ്മ ശ്യാമളയോ ആയിരിക്കാം മാഡമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദിലീപിന്റെ സുഹൃത്തായ ഒരു യുവനടിയാണ് മാഡമെന്ന തരത്തിലും അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു.

കേസ് അട്ടിമറിക്കാൻ

കേസ് അട്ടിമറിക്കാൻ

അതേസമയം കേസിൽ മാഡം ഇല്ലെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാനും അന്വേഷണം വഴിതിരിക്കാനുമാണ് സുനി ശ്രമിക്കുന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+