പൾസർ സുനിക്ക് നേരെ ആക്രമണം!! കൊച്ചി വിടുന്നു...ഇനി വിയ്യൂരിൽ!! അരങ്ങത്ത് വരാതെ മാഡം!! മൊത്തം ദുരൂഹത!
കാക്കനാട് സബ്ജയിലിൽ തനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നുണ്ടെന്ന് സുനി കോടതിയിൽ പറഞ്ഞു. മറ്റ് തടവുകാരിൽ നിന്നും ജയിൽ ഉദ്യോഗസ്ഥരിൽ നിന്നാണുമാണ് ആക്രമണം ഉണ്ടാകുന്നതെന്നാണ് ആരോപണം.
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ജയിൽ മാറ്റം. കാക്കനാട് സബ് ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് സുനിയെ മാറ്റുന്നത്. കാക്കനാട് സബ് ജയിലിൽ തനിക്കു നേരെ ആക്രമണ ശ്രമം ഉണ്ടായെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അങ്കമാലി കോടതി സുനിയെ ജയിൽ മാറ്റുന്നതിന് നിർദേശം നൽകിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ മാഡത്തെ കുറിച്ച് സുനി ഇതുവരെ വെളിപ്പെടുത്തിയില്ല. മാഡം കെട്ടുകഥയല്ലെന്നും മറ്റുള്ളവരുമായ ആലോചിച്ച ശേഷം വെളിപ്പെടുത്തുമെന്നും സുനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം സുനിയെ ജയിൽ മാറ്റുന്നത് വീഡിയോ കോൺഫറൻസ് സൗകര്യം പരിഗണിച്ചാണ് സുനിയെ മാറ്റുന്നതെന്നും സൂചനകളുണ്ട്.

ജയിലിൽ ആക്രമണം
കാക്കനാട് സബ്ജയിലിൽ തനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നുണ്ടെന്ന് സുനി കോടതിയിൽ പറഞ്ഞു. മറ്റ് തടവുകാരിൽ നിന്നും ജയിൽ ഉദ്യോഗസ്ഥരിൽ നിന്നാണുമാണ് ആക്രമണം ഉണ്ടാകുന്നതെന്നാണ് ആരോപണം.

തുടരുന്നത് പ്രശ്നം
കാക്കനാട് ജയിൽ തുടരുന്നത് പ്രശ്നമാണെന്ന് സുനി കോടതിയിൽ വ്യക്തമാക്കി. അതേസമയം ഏത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതാദ്യമായാണ് സുനി ഇത്തരത്തിൽ ഒരാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പോലീസ് കസ്റ്റഡിയിലിരിക്കെ പോലീസ് ഉപദ്രവിച്ചതായി സുനി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ജയിൽ മാറ്റാൻ നിർദേശം
ഇതിനെ തുടർന്നാണ് ജയിൽ മാറ്റാൻ അങ്കമാലി കോടതി നിർദേശിച്ചത്. നിലവിൽ കാക്കനാട് സബ് ജയിലിലാണ് സുനി. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് നിർദേശം. അതേസമയം ഇത് സ്ഥിരമായ മാറ്റമാണോ എന്ന് വ്യക്തമല്ല.

മാഡത്തെ കുറിച്ച് വെളിപ്പെടുത്താതെ
അതേസമയം നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് സുനി വെളിപ്പെടുത്തിയില്ല. അങ്കമാലി കോടതിയിൽ ഹാജരാക്കുമ്പോൾ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. മാഡം ഒരു നടിയാണെന്നാണ് സുനി പറയുന്നത്.

വീഡിയോ കോൺഫറൻസ് സൗകര്യം
വീഡിയോ കോൺഫറൻസിങ് സൗകര്യാർഥമാണ് സുനിയെ ജയിൽ മാറ്റുന്നതെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്. നടി ആരെന്ന് സുനി വെളിപ്പെടുത്തിയാൽ ഇത് പോലീസിന് തലവേദനയാകും. കൂടാതെ സുനിയെ കോടതിയിൽ ഹാജരാക്കുന്നത് ബുദ്ധിമുട്ടാകും. ഇത് പരിഗണിച്ചാണ് ഈ നീക്കം.

മാഡം കെട്ടുകഥയല്ല
നടിയെ ആക്രമിച്ച കേസിലെ മാഡം കെട്ടുകഥയല്ലെന്നാണ് സുനി പറയുന്നത്. ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സുനി വെളിപ്പെടുത്തിയിരുന്നില്ല. മാഡം സിനിമ നടിയാണെന്നും സുനി പറഞ്ഞിരുന്നു.

മാധ്യമങ്ങളെ കളിപ്പിക്കുന്നതല്ല
മാഡം ആരെന്ന കാര്യത്തിൽ വ്യക്തമായ തെളിവുണ്ടെന്ന് സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാധ്യമങ്ങളെ കളിപ്പിക്കാൻ വേണ്ടിയല്ല പറയുന്നതെന്നും സുനി. കൂട്ടു പ്രതികളുമായി ആലോചിച്ച ശേഷം വെളിപ്പെടുത്തുമെന്നാണ് സുനി പറഞ്ഞത്.


Click it and Unblock the Notifications