Get Updates
Get notified of breaking news, exclusive insights, and must-see stories!

പൾസർ സുനിയെ കുടുക്കിയത് കാമുകിയോടുള്ള സ്നേഹം !!! കാമുകിയെ പോലീസ് അറസ്റ്റ് ചെയ്യുമോ എന്ന് പേടി !!!

സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കാതിരുന്നതും ഇയാളില്‍ ആശങ്ക ഉണര്‍ത്തി.

കൊച്ചി: കേരള പൊലീസിനെ മുഴുവന്‍ വട്ടംചുറ്റിച്ച പള്‍സര്‍ സുനിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് കാമുകിയെ കുറിച്ചുള്ള ചിന്ത. പൊലീസ് കാമുകിയെ ചോദ്യം ചെയ്യുമെന്നും, കസ്റ്റഡിയില്‍ എടുക്കുമെന്നും ഭയന്നാണ് ഇയാള്‍ എറണാകുളം എസിജിഎം കോടതിയില്‍ എത്തി കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കാതിരുന്നതും ഇയാളില്‍ ആശങ്ക ഉണര്‍ത്തി.

സുനിയുടെ ആശങ്ക

രക്ഷപ്പെടാന്‍ മാര്‍ഗ്ഗം തേടുന്നതിന് ഇടേ സുനി ഏറ്റവും ആശങ്കപ്പെട്ടിരുന്ന കാര്യം കാമുകിയ്ക്ക് എന്തെങ്കിലും ആപത്ത് സംഭവിയ്ക്കുമോ എന്നതായിരുന്നു.

കാമുകിയെ സംരക്ഷിയ്ക്കാന്‍

ഒളിവിലായിരുന്നപ്പോഴും ഇയാള്‍ കാമുകിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടതിനാലും, പൊലീസ് പിന്തുടരുന്നതിനാലും വേറെ വേറെ നമ്പറുകളില്‍ നിന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ കാമുകിയെ കിട്ടതായപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചു.

സംരക്ഷിക്കണം

കാമുകിയെ സംരക്ഷിയ്ക്കണം എന്നായിരുന്നു പള്‍സര്‍ സുനി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്താല്‍ കാര്യങ്ങള്‍ തന്റെ കയ്യില്‍ നിന്ന് പോകുമെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു.

വലവിരിച്ചു

സുനിയുടെ ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്ന പൊലീസ് കാമുകിയെ നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും പരിശോധിയ്ക്കുന്നുണ്ടായിരുന്നു. വേഷം മാറിയെങ്കിലും സുനി എത്തുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു പോലീസിന്റെ തീരുമാനം.

കീഴടങ്ങാന്‍ തീരുമാനം

കാമുകിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കാം എന്ന സാധ്യത മുന്നില്‍ക്കണ്ടാണ് സുനി കീഴടങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് വിശദമായ പ്ലാനും തയ്യാറാക്കിയിരുന്നു.

നിരപരാധി

താന്‍ നിരപരാധിയാണെന്നാണ് സുനി അമ്മയോടും കാമുകിയോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. കേസില്‍ നിന്ന് രക്ഷപ്പെട്ട് ഉടന്‍ വരുമെന്നും പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+