നടിയെ കുടുക്കാന്‍ പദ്ധതിയിട്ട പള്‍സര്‍ സുനി, കൊടും ക്രിമിനല്‍; നടിയ്ക്കും അറിയാം സുനിലിനെ?
കൊച്ചി: നടിയെ കാറില്‍ ആക്രമിക്കുകയും അപമാനിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവം ആസൂത്രിതം. അതിന് പിന്നില്‍ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും സിനിമ മേഖലയില്‍ നിന്നുള്ള മറ്റൊരാളും ആണെന്നാണ് പോലീസ് കരുതുന്നത്.
നടിയുടെ കാറില്‍ അതിക്രമിച്ച് കയറി, അപമാനകരമായ ചിത്രങ്ങള്‍ പകര്‍ത്തി... ആ കാറില്‍ സംഭവിച്ചത്
പള്‍സര്‍ സുനില്‍ എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ സ്വദേശിയായ സുനിലാണ് ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ എന്നാണ് കരുതുന്നത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
നടി അഭയം തേടി ഓടിയെത്തിയത് സംവിധായകന്റെ വീട്ടിലേക്ക്... ഞെട്ടിപ്പിച്ച ട്വിസ്റ്റ് അവിടെവച്ച്
എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരം അതല്ല. നടിയ്ക്ക് മുന്‍പരിചയം ഉള്ള ആളാണ് സുനില്‍ എന്നതാണത്. വെറും പരിചയം മാത്രം ആയിരുന്നില്ല അത്.

തങ്ങള്‍ ആക്രമിച്ചാലും അപമാന ഭയം കാരണം നടി അതൊന്നും പുറത്ത് പറയില്ലെന്ന പ്രതീക്ഷയിലായിരുന്നു അക്രമി സംഘം. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.

നടിയുടെ ഇപ്പോഴത്തെ ഡ്രൈവറും മുന്‍ ഡ്രൈവറും ചേര്‍ന്നാണ് കാര്യങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തിരുന്നത് എന്നാണ് കരുതുന്നത്. ഒരാഴ്ചയോളമായി ഇവര്‍ ഇതിന് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു.

പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് മുഖ്യ സൂത്രധാരന്‍. സുനില്‍ തന്നെയാണ് ഇപ്പോള്‍ അറസ്റ്റിലായ മാര്‍ട്ടിനെ നടിയുടെ വാഹനത്തിന്റെ ഡ്രൈവറാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെ താരത്തിന് മുന്‍പരിചയം ഉണ്ട്. നടിയുടെ മുന്‍ ഡ്രൈവര്‍ ആയിരുന്നു സുനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊടും ക്രിമിനലാണ് പള്‍സര്‍ സുനി എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു കൊലക്കേസിലും സുനില്‍ പ്രതിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പള്‍സര്‍ സുനിയും മാര്‍ട്ടിനും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം മാത്രം ഇവര്‍ തമ്മില്‍ നാല്‍പതോളം തവണ ഫോണില്‍ സംസാരിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം നടി തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സുനിലിനെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ആക്രമണത്തിന് പിറകില്‍ ഇതിന്റെ പകയും ഉണ്ടെന്നാണ് കരുതുന്നത്.

ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ ചൊല്ലി സുനില്‍ നടിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വൈരാഗ്യം മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിറകില്‍ എന്ന് പറയാന്‍ കഴിയില്ല.

നടിയെ ഉപദ്രവിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്താല്‍ അവര്‍ അത് പുറത്ത് പറയില്ലെന്നായിരുന്നു അക്രമികളുടെ പ്രതീക്ഷ. സംവിധായകന്റെ വീടിനടുത്ത് നടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതും അതുകൊണ്ട് തന്നെ ആയിരുന്നു. എന്നാല്‍ നടി സംവിധായകനെ സമീപിച്ചതോടെയാണ് എല്ലാം മാറിമറിഞ്ഞത്.

കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആണ് ആദ്യം അറസ്റ്റിലായത്. ഈ സമയം ഇയാള്‍ തന്റെ മൊബൈല്‍ ഫോണ്‍ പോലും ഓഫ് ചെയ്തിരുന്നില്ല. ഭാവന വിവരങ്ങളൊന്നും പുറത്ത് പറയില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു സംഘം എന്നതിന്റെ തെളിവാണിത്.












Click it and Unblock the Notifications