Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനി ഇനിയും അതു മറച്ചുവയ്ക്കില്ല!! എല്ലാം വെളിപ്പെടുത്തും...സ്രാവുകള്‍ ഉടന്‍ പുറത്തുചാടും!!

രഹസ്യമൊഴി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സംഭവത്തില്‍ പങ്കുള്ള കൂടുതല്‍ പേരെക്കുറിച്ച് വെളിപ്പെടുത്താന്‍ ഒരുങ്ങുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കാനാണ് സുനിയുടെ നീക്കം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സുനിയെയും മറ്റു കൂട്ടുപ്രതികളെയും ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ആഗസ്റ്റ് 20 വരെ സുനിയെയും മറ്റു പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടില്ലെന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. സ്രാവ് വല പൊട്ടിക്കുമോയെന്ന് നോക്കട്ടെയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

രഹസ്യ മൊഴി നല്‍കും

രഹസ്യ മൊഴി നല്‍കും

സുനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് അഭിഭാഷകനായ ബി എ ആളൂര്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചില പിഴവുകള്‍ വന്നതിനെ തുടര്‍ന്ന് വീണ്ടും അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

കോടതിയുടെ ചോദ്യം

കോടതിയുടെ ചോദ്യം

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു സുനിയെ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ അഭിഭാഷകനോട് സംസാരിച്ച ശേഷം മാത്രമേ മൊഴി നല്‍കുകയുള്ളൂവെന്നാണ് സുനി പറഞ്ഞത്.

അപേക്ഷയില്‍ പറഞ്ഞത്

അപേക്ഷയില്‍ പറഞ്ഞത്

ക്രിമിനല്‍ ചട്ടം 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് അപ്പുണ്ണി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നത്. ഇതു കുറ്റസമ്മതം നടത്താനുള്ള വകുപ്പാണ്.

സിനിമാരംഗത്തുള്ള പലര്‍ക്കും പങ്ക് ?

സിനിമാരംഗത്തുള്ള പലര്‍ക്കും പങ്ക് ?

സിനിമാരംഗത്തെ ഉള്‍പ്പെടെ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുള്ള കൂടുതല്‍ പേരുടെ പങ്ക് വെളിപ്പെടുത്താനാണ് സുനിയുടെ അടുത്ത നീക്കമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ അപേക്ഷ നല്‍കിയതെന്നുമെന്നാണ് വിവരം.

നിയമസാധുതയുണ്ട്

നിയമസാധുതയുണ്ട്

കോടതിയില്‍ നല്‍കുന്ന രഹസ്യമൊഴിക്ക് നിയമസാധുതയുണ്ട്. ഇതു കൊണ്ടാണ് പ്രതിഭാഗം ഇത്തരമൊരു നീക്കം നടത്താന്‍ കാരണം.

എല്ലാവരും പിടിയിലായില്ല

എല്ലാവരും പിടിയിലായില്ല

കോടതിയില്‍ ഹാജരാക്കാന്‍ ഇന്നു കൊണ്ടു വന്നപ്പോള്‍ പ്രതികളെല്ലാം പിടിയിലായോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ സുനിയോട് ചോദിച്ചിരുന്നു. അപ്പോള്‍ ഇല്ലെന്നായിരുന്നു ഇയാളുടെ മറുപടി.

അപ്പുണ്ണി എന്ത് പറഞ്ഞു ?

അപ്പുണ്ണി എന്ത് പറഞ്ഞു ?

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറിയുമോയെന്ന ചോദ്യത്തിന് അയാള്‍ എന്തു പറഞ്ഞുവെന്നായിരുന്നു സുനി മാധ്യമപ്രവര്‍ത്തകരോട് തിരിച്ചുചോദിച്ചത്.

അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍

അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍

അപ്പുണ്ണി നല്‍കിയ മൊഴി ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ്. തനിക്കു സുനിയെ അറിയാമെന്നാണ് അപ്പുണ്ണി മൊഴി നല്‍കിയത്. ജയിലില്‍ വച്ചു സുനി തന്റെ ഫോണിലേക്കു വിളിച്ചപ്പോഴെല്ലാം ദിലീപ് അരികിലുണ്ടായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.

ദിലീപിന്റെ നിര്‍ദേശം

ദിലീപിന്റെ നിര്‍ദേശം

ദിലീപ് പറഞ്ഞത് അനുസരിച്ചാണ് പരിചയമില്ലാത്തതു പോലെ താന്‍ സുനിയോട് സംസാരിച്ചതെന്നും അപ്പുണ്ണി മൊഴി നല്‍കി. നാളെ വീണ്ടും അപ്പുണ്ണിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+