Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനി കാറില്‍ കയറിയത് മുഖം മറച്ച്, തിരിച്ചറിഞ്ഞപ്പോള്‍ തന്നോട് പറഞ്ഞത്!! നടിയുടെ വെളിപ്പെടുത്തല്‍!!

സഹകരിച്ചില്ലെങ്കില്‍ ഫ്ലാറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുമെന്ന് സുനി ഭീഷണിപ്പെടുത്തി

കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയതിനെക്കുറിച്ച് നടിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടു പോവാന്‍ വാഹനത്തില്‍ കയറ്റിയപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളാണ് നടി മൊഴി നല്‍കിയത്.

ക്വട്ടേഷന്‍ തന്നെ

സംഭവം ക്വട്ടേഷന്‍ തന്നെയാണെന്നു ഉറപ്പിക്കുന്നതാണ് നടിയുടെ മൊഴി. വാഹനത്തില്‍ വച്ചാണ് സുനി ഇക്കാര്യം പറഞ്ഞതെന്നും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി നടി പറയുന്നു.

കാറില്‍ കയറിയത് മുഖം മറച്ച്

ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് സുനി കാറില്‍ കയറിയതെന്ന് നടി പറഞ്ഞു. ഇതിനിടെ തുണി തെന്നി മാറിയപ്പോള്‍ അതു സുനിയാണെന്നു നടി തിരിച്ചറിയുകയും ചെയ്തു.

ഭീഷണിപ്പെടുത്തി

നീ സുനിയല്ലേയെന്നു ചോദിച്ചപ്പോഴാണ് ഇതു ക്വട്ടേഷനാണെന്നും സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഫ്‌ളാറ്റില്‍ കൊണ്ടു പോയി ഉപദ്രവിക്കുമെന്നും സുനി പറഞ്ഞത്. തമ്മനത്തെ ഫ്‌ളാറ്റില്‍ 20ല്‍ കൂടുതല്‍ പേരുണ്ട്. സഹകരിച്ചില്ലെങ്കില്‍ അവിടെക്കൊണ്ടു പോയി മയക്കുമരുന്ന് കുത്തിവച്ച് ഉപദ്രവിക്കുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും നടി മൊഴി നല്‍കി.

പറഞ്ഞത് സത്യമോ

സംഭവത്തിനു പിന്നില്‍ ക്വട്ടേഷനുണ്ടെന്ന നടിയുടെ മൊഴി സത്യമാണോയെന്ന് അന്വേഷിക്കുകയാണ് പോലീസ്. പിടിയിലായ കൂട്ടുപ്രതികള്‍ പറഞ്ഞത് നടിയുടെ മൊഴിയുമായി പൊരുത്തപ്പെടുന്നില്ല. തങ്ങളെ സഹായത്തിനു വിളിച്ചതാണെന്നും ഇതിനു പിന്നില്‍ ആരാണെന്നു അറിയില്ലെന്നുമാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്.

രക്ഷപ്പെട്ടത് രണ്ടു സംഘങ്ങളായി

ആക്രമണത്തിനു ശേഷം രണ്ടു സംഘങ്ങളായാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. സംഭവം കഴിഞ്ഞ് ഇവര്‍ ആലപ്പുഴയിലെത്തി സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുകയും ചെയ്തായി കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം സിനിമാരംഗത്തേക്കും

പള്‍സര്‍ സുനിയെ മാത്രം കേന്ദ്രീകരിച്ചല്ല പോലിസ് അന്വേഷണം. സിനിമാരംഗത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നു രണ്ടു മണിക്കൂറിനുള്ളില്‍ സുനിയുടെ ഫോണിലേക്ക് ഒരു പ്രമുഖ നിര്‍മാതാവ് വിളിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അംഗത്വമില്ല

പിടിയിലായ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും പള്‍സര്‍ സുനിക്കും ഫെഫ്കയുടെ ഡ്രൈവര്‍മാരുടെ യൂണിയനില്‍ അംഗത്വം ലഭിച്ചിട്ടില്ല. അംഗമല്ലാത്ത ഇവര്‍ എങ്ങനെ ഇവിടെ ജോലി ചെയ്തുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

സുനി രക്ഷപ്പെട്ടു

തിങ്കളാഴ്ച പോലീസിന്റെ കൈയില്‍ നിന്നു തലനാരിഴയ്ക്കാണ് സുനി രക്ഷപ്പെട്ടത്. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ ഇയാള്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നു പോലീസ് ഇവിടെയെത്തുകയായിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിന് മിനിറ്റുകള്‍ മുമ്പ് സുനി ഇവിടെ നിന്നു രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+