Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖ നടന്‍ രക്ഷപ്പെടും..!! ജിന്‍സണിന്റെ മൊഴിയില്‍ സിനിമാക്കാരില്ല..!!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരവായ ജിന്‍സണിന്റെ വെളിപ്പെടുത്തല്‍ മൊഴിയായപ്പോള്‍ വീണ്ടും ട്വിസ്റ്റ്. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് സുനി പറഞ്ഞതായി സഹതടവുകാരനായ ജിന്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കാര്‍ സിനിമയിലെ പ്രമുഖരാണെന്ന് ജിന്‍സണ്‍ മൊഴി നല്‍കിയിട്ടില്ല. ജിന്‍സണ്‍ പോലീസിനോട് വെളിപ്പെടുത്തി എന്ന് പറയപ്പെട്ടിരുന്ന കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെരുമ്പാവൂര്‍ പോലീസാണ് ജിന്‍സണിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.ഗൂഢാലോചന ഇല്ലെന്ന് വിധിയെഴുതി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വഴിത്തിരിവ് ഉണ്ടായത് സുനിയുടെ സഹതടവകാരനായിരുന്ന ജിൻസൺ കേസ് സംബന്ധിച്ച് ചില വെളിപ്പെടുത്തല്‍ നടത്തിയതോടുകൂടിയാണ്.

ജിൻസണിന്റെ വെളിപ്പെടുത്തൽ

ജിൻസണിന്റെ വെളിപ്പെടുത്തൽ

സിനിമാ രംഗത്തെ പ്രമുഖ നടന്റേയും സംവിധായകന്റേയും മിമിക്രി താരത്തിന്റേയും പേരുകള്‍ പള്‍സര്‍ സുനി ജിന്‍സണോട് വെളിപ്പെടുത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ഈ പേരുകള്‍ ജിന്‍സണ്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴിയായും നല്‍കുമെന്ന് കരുതപ്പെട്ടു.

സിനിമാക്കാരുടെ പേരില്ല

സിനിമാക്കാരുടെ പേരില്ല

ജിന്‍സണിന്റെ മൊഴിയോടെ കേസില്‍ വന്‍വഴിത്തിരിവ് സംഭവിക്കുമെന്നും നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയവരെല്ലാം കുടുങ്ങും എന്ന് കരുതിയവര്‍ക്കൊക്കെ തെറ്റി. ജിന്‍സണ്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞുകേട്ട സിനിമാക്കാരുടെ ആരുടേയും പേരില്ലെന്നാണ് വിവരം.

ജയിലിൽ മൊബൈൽ

ജയിലിൽ മൊബൈൽ

അതേസമയം മറ്റുചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുമുണ്ട്. ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴി പല പ്രമുഖരേയും പള്‍സര്‍ സുനി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ജിന്‍സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

പോലീസ് കെണി

പോലീസ് കെണി

ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പള്‍സര്‍ സുനിക്ക് ഫോണ്‍ ലഭിച്ചത്. സുനിയെയും മറ്റ് ഗൂഢാലോചനക്കാരെയും കുടുക്കാന്‍ പോലീസ് ഒരുക്കിയ കെണിയുടെ ഭാഗമായാണ് സുനിക്ക് ഫോണ്‍ ലഭ്യമാക്കിയത് എന്നാണ് സൂചന.

സുപ്രധാന വിവരങ്ങൾ

സുപ്രധാന വിവരങ്ങൾ

സുനിയുടെ ഫോണ്‍ ചോര്‍ത്തിയതില്‍ നിന്നും കേസില്‍ സഹായകരമാകുന്ന സുപ്രധാന വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഫോണ്‍ വിളികള്‍ സംബന്ധിച്ച് സുനിയെ ചോദ്യം ചെയ്ത് വരികയാണ്.

സുനിയുടെ കത്ത്

സുനിയുടെ കത്ത്

പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയത് എന്ന് പറയപ്പെടുന്ന ഒരു കത്ത് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ നടിയെ ആക്രമിക്കാന്‍ പള്‍സറിന് കൊട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്ന് സംശയിക്കേണ്ടി വരും. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കത്തിലെ വിവരങ്ങള്‍ നല്‍കുന്ന സൂചന.

പണം വേണമെന്ന് സുനി

പണം വേണമെന്ന് സുനി

തങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ദിലീപും നാദിര്‍ഷയും ആരോപിക്കുന്ന വിഷ്ണു എന്നയാളാണ് ദിലീപിന് ഈ കത്ത് എത്തിച്ചത്. അത്തരമൊരു കത്ത് കിട്ടിയതായി ദിലീപും സമ്മതിച്ചിട്ടുണ്ട്. തനിക്ക് തരാമെന്ന് പറഞ്ഞ പണം കിട്ടണമെന്ന് പള്‍സര്‍ സുനി കത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. ്അഞ്ച് മാസം കൊണ്ട് പണം തന്നാല്‍ മതിയെന്നും കത്തില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+