സുനിക്ക് കാക്കനാട്ടേക്ക് വരണം, കാരണം? നാദിര്‍ഷായ്ക്കുള്ള പണി പിന്നാലെ?
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് പുതിയ ഡിമാന്‍ഡ്. വീണ്ടും ജയില്‍ മാറ്റം വേണമെന്നാണ് പള്‍സര്‍ സുനി അഭിഭാഷകന് മുഖേന കോടതിയെ അറിയിച്ചിരിക്കുന്നത്. വിയ്യൂര്‍ ജയിലില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നാണ് സുനിയുടെ പരാതി.
നേരത്തെ കാക്കനാട് ജയിലിലായിരുന്നു പള്‍സര്‍ സുനി. സുനി ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു വിയ്യൂരിലേക്ക് മാറ്റിയത്. എന്നാല്‍ വീണ്ടും ജയില്‍ മാറ്റം ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ നടിയെ ആക്രമിച്ച കേസിലെ നാദിര്‍ഷയുടെ പങ്ക് വെളിപ്പെടുത്തുമെന്നും സുനി പറയുന്നു.

ജയില്‍ മാറ്റം
വീണ്ടും ജയില്‍ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന വിയ്യൂരില്‍ നിന്ന് മാറ്റണമെന്നാണ് സുനിയുടെ ആവശ്യം.

കാക്കനാട്ടേക്ക് പോണം
എറണാകുളത്തെ ഏതെങ്കിലും ജയിലിലേക്ക് പോകണം എനനാണ് സുനി പറയുന്നത്. നേരത്തെ താമസിപ്പിച്ചിരുന്ന കാക്കനാട്ടെ സബ്ജയിലില്‍ പാര്‍പ്പിക്കണമെന്നാണ് സുനിയുടെ ആവശ്യം എന്നാണ് സൂചന.

വിയ്യൂരിലെ പ്രശ്നം
വിയ്യൂര്‍ സബ്ജയിലില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്നാണ് സുനി പറയുന്നത്. മതിയായ ചികിത്സ പോലും ഇവിടെ നിന്ന് കിട്ടുന്നില്ലെന്നാണ് സുനി പറയുന്നത്.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍
മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

റിമാന്‍ഡ് കാലാവധി നീട്ടി
സുനിയുടെ റിമാന്‍ഡ് കാലാവധി 22 വരെ നീട്ടിയിട്ടുണ്ട്. സുനിയുടെ ജയില്‍ മാറ്റ അപേക്ഷ 14നു പരിഗണിക്കും.

ആക്രമണം ഉണ്ടാകുന്നു
ജയില്‍ അധികൃതരില്‍ നിന്നും സഹതടവുകാരില്‍ നിന്നും ആക്രമണം നേരിടേണ്ടി വരുന്നു എന്ന് കാട്ടിയാണ് കാക്കനാടു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് വിയ്യൂരിലേക്ക് മാറ്റിയത്.

നാദിര്‍ഷായ്ക്കെതിരെയും
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ പങ്ക് വെളിപ്പെടുത്തുമെന്നാണ് സനി പറയുന്നത്. ജയിലിലുള്ള വിഐപി പറഞ്ഞില്ലെങ്കില്‍ എല്ലാം തുറന്ന് പറയുമെന്ന് സുനി പറയന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications