പൾസർ സുനിയുടെ പക്കൽ ഇനിയും രഹസ്യങ്ങൾ? എല്ലാം വെളിപ്പെടുത്തും...!! രഹസ്യമൊഴിയിൽ!!
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ രഹസ്യ മൊഴി നൽകണമെന്നാണ് സുനി പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 19ന് അപേക്ഷ നൽകും.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യ മൊഴി നൽകുമെന്ന് കേസിലെ പ്രതി പൾസർ സുനി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുനി ഈ മാസം 19ന് അപേക്ഷ നൽകും. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരിക്കും സുനി അപേക്ഷ നൽകുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സുനി ഇക്കാര്യം വ്യക്തമാക്കിയത്. സുനിക്ക് അഭിഭാഷകനുമായി സംസാരിക്കാൻ സമയം അനുവദിച്ചിരുന്നു. അപ്പോഴാണ് രഹസ്യ മൊഴി നൽകുന്ന കാര്യം സുനി അറിയിച്ചത്.

ചോദ്യം ചെയ്യൽ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനിയുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. സഹ തടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുനിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ സുനി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് വിവരങ്ങളുണ്ട്.

രഹസ്യമൊഴിയിൽ
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ രഹസ്യ മൊഴി നൽകണമെന്നാണ് സുനി പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 19ന് അപേക്ഷ നൽകും. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരിക്കും സുനി അപേക്ഷ നൽകുന്നത്.

അഭിഭാഷകനെ അറിയിച്ചത്
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സുനിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സമയം അഭിഭാഷകൻ ആളൂരിനോടായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. അളൂർ ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു.

കസ്റ്റഡി ഫോൺ വിളി സംഭവത്തിൽ
ജയിലിലെ ഫോൺ വിളി സംബന്ധിച്ച കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയായിരുന്നു സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. എന്നാൽ നടിയെ ആക്രമിച്ച കേസിലാണ് ചോദ്യം ചെയ്തതെന്നും ഇതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനിയുടെ അഭിഭാഷൻ കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷയിൽ വിധി
പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധിപറയാൻ മാറ്റി വയ്ക്കുകയായിരുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

വീണ്ടും കസ്റ്റഡിയിൽ വാങ്ങും?
അതേസമയം നടിയെ ആക്രമിച്ച സംഭവത്തിൽ സുനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചനകൾ. ഈ കേസിൽ നേരത്തെ 13 ദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡി അനുവദിക്കാൻ സാധ്യത ഇല്ല. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ കോടതിയെ ചൂണ്ടിക്കാട്ടിയായിരിക്കും കസ്റ്റഡി ആവശ്യം അറിയിക്കുന്നത്.

കൂടുതൽ വെളിപ്പെടുത്തൽ
നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്. നടന്മാരായ ദിലീപ്, നാദിർഷ എന്നിവർക്കെതിരായ വെളിപ്പെടുത്തലായിരുന്നു പുറത്തു വന്നത്. എന്നാൽ ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗൂഢാലോചന തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications