പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാനിരുന്നത് ഈ നടിയെ അല്ല..! മറ്റൊരു യുവനടിയെ..!
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയെന്ന ക്രിമിനലിന്റെ മൊഴിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഏതെങ്കിലുമൊരു സെലിബ്രിറ്റിയെ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്ന സുനിയുടെ വലയില്‍ നടി വന്നു വീഴുകയായിരുന്നുവെന്നാണ് സുനി നല്‍കിയ മൊഴിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
Read Also: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആ ഫോണ്‍ വെള്ളത്തില്‍ !! സുനിയുടെ കെണിയില്‍ കൂടുതല്‍ യുവനടികള്‍ ??

പ്രശസ്ത നടി റിമ കല്ലിങ്ങലിനെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ റിമയെ തട്ടിക്കൊണ്ടുപോകാനുള്ള സുനിയുടെ ശ്രമം പാളി.

ഏതെങ്കിലുമൊരു താരത്തിനെ ത്ട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഇത് എത്രത്തോളം വിശ്വാസ യോഗ്യമാണെന്നത് വ്യക്തമല്ല.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് കൊട്ടേഷനല്ലെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. എന്നാലിത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

അഞ്ച് വര്‍ഷം മുന്‍പ് ഇയാള്‍ നടി മേനക സുരേഷിനെയും മറ്റൊരു താരത്തേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ആ സംഭവത്തില്‍ നടപടിയില്ലാത്തതാണ് ഇത് തുടരാന്‍ സുനിയെ പ്രേരിപ്പിച്ചത്.

നടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് പള്‍സര്‍ സുനി സമ്മതിച്ചിട്ടുണ്ട്. അതേസമയം പിറകില്‍ മറ്റാരുമില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഈ ഫോണ്‍ വെള്ളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അതേസമയം മറ്റു പ്രതികളുടെ മൊഴിയും പള്‍സര്‍ സുനിയുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യം പൊലീസിനെ കുഴക്കുന്നുണ്ട്. ഫോണിലെ ദൃശ്യങ്ങള്‍ സുനി മറ്റൊരാള്‍ക്ക് കൈമാറിയതായി കൂട്ടുപ്രതി മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications