Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം വെളിപ്പെടുത്താന്‍ സുനി... കേസിന്റെ ചുരുളഴിയും? ഇന്നു കോടതിയില്‍ പലതും നടക്കും...

പള്‍സര്‍ സുനി കോടതിയില്‍ രഹസ്യമൊഴി നല്‍കിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്.

അതിനിടെ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 26നാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്. ഇതേ ദിവസം തന്നെയാണ് കാവ്യാ മാധവന്റെയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി വിധി പറയുന്നത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

 സുനി രഹസ്യമൊഴി നല്‍കും ?

സുനി രഹസ്യമൊഴി നല്‍കും ?

പള്‍സര്‍ സുനി ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. സുനിയുടെ അഭിഭാഷകന്‍ രഹസ്യമൊഴി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്.

 കുറ്റപത്രം ഏഴിന്

കുറ്റപത്രം ഏഴിന്

കേസില്‍ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് സമര്‍പ്പിക്കുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാവും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക.

ജീവപര്യന്തം

ജീവപര്യന്തം

ഗൂഡാലോചന, കൂട്ടബലാല്‍സംഗം എന്നിവയടക്കം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാവും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ നല്‍കി

നേരത്തേ നല്‍കി

പള്‍സര്‍ സുനിയെ പ്രതിയാക്കി അന്വേഷണസംഘം നേരത്തേ അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ ഏഴിനായിരുന്നു ഇത്. പക്ഷെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.

ഉടന്‍ ആരംഭിക്കണം

ഉടന്‍ ആരംഭിക്കണം

തനിക്കെതിരേ ഇതിനകം തന്നെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ എത്രയും വേഗം വിചാരണ ആരംഭിക്കണമെന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. അല്ലെങ്കില്‍ തനിക്കു ജാമ്യം നല്‍കണമെന്നുമാണ് സുനി ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്.

ജാമ്യം തടയും

ജാമ്യം തടയും

ദിലീപ് ജയിലിലായിട്ട് ഒക്ടോബര്‍ 10നാണ് 90 ദിവസം പൂര്‍ത്തിയാവുന്നത്. ഇതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. അതിനാലാണ് ഏഴിന് തന്നെ കുറ്റപത്രം സമര്‍പ്പിച്ച് താരത്തിന്റെ ജയില്‍ വാസം നീട്ടാന്‍ പോലീസ് ശ്രമിക്കുന്നത്.

മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല

മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല

കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരുമെന്ന് പോലീസ് കോടതിയെ അറിയിക്കും.

ദിലീപിന്റെ ജാമ്യം

ദിലീപിന്റെ ജാമ്യം

രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി കോടതിയും ജാമ്യം തള്ളിയെങ്കിലും ദിലീപ് ഒരിക്കല്‍ക്കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 26നാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+