ദിലീപിന് മുൻപും പൾസർ സുനിക്ക് റേപ്പ് ക്വട്ടേഷൻ..!! ഇര യുവനടി..! ക്വട്ടേഷൻ കൊടുത്തത് ആ പ്രമുഖൻ !!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം ഇന്ത്യയിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ ആണെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ് എന്നാണ് വിവരം. സുനില്‍ കുമാര്‍ ഇതാദ്യമായല്ല ഇത്തരമൊരു ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതും നടപ്പാക്കുന്നതും. മലയാള സിനിമാലോകത്തിലെ പുഴുക്കുത്തുകള്‍ എത്രമാത്രം വ്യാപകമാണ് എന്ന് തെളിയിക്കുന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

മഞ്ജുവിന്റേയും ദിലീപിന്റേയും പേരിൽ ഭൂമി.!! ആക്രമിക്കപ്പെട്ട നടി പറഞ്ഞത് തന്നെയാണ് ശരി..!

മാഫിയാ പിടിയിൽ

മാഫിയാ പിടിയിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് മലയാള സിനിമാ ലോകത്തിന്റെ ക്രിമിനല്‍വത്ക്കരണം ഇത്രയേറെ ചര്‍ച്ചയായത്. കേസില്‍ പിടിയിലായ പള്‍സര്‍ സുനി വളരെ മുന്‍പ് തന്നെ മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളാണ് എന്നാണ് അറിയുന്നത്.

പ്രമുഖർക്ക് വേണ്ടപ്പെട്ടവൻ

പ്രമുഖർക്ക് വേണ്ടപ്പെട്ടവൻ

സിനിമയിലെ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു സുനി. അവര്‍ക്ക് വേണ്ടെതെല്ലാം ചെയ്ത് കൊടുത്ത് വമ്പന്മാരുടെ വേണ്ടപ്പെട്ടവനായി. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് സുനി മറ്റു ചില നടിമാരെയും ഇത്തരത്തില്‍ ആക്രമിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പഴയ റേപ്പ് ക്വട്ടേഷൻ

പഴയ റേപ്പ് ക്വട്ടേഷൻ

രണ്ട് വര്‍ഷം മുന്‍പാണ് സുനി സമാന ക്വട്ടേഷന്‍ നടപ്പാക്കിയത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തിലെ പ്രശസ്തയായ ഒരു യുവനടിയാണ് അന്ന് സുനിയുടെ ഇരയായത്. ഒരു നിര്‍മ്മാതാവ് ആയിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.

ആ നിർമ്മാതാവ്

ആ നിർമ്മാതാവ്

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവാണ് നടിയെ ആക്രമിക്കാന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു. അന്ന് നടി സംഭവം പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല.

നടി സഹകരിക്കുന്നു

നടി സഹകരിക്കുന്നു

അന്ന് ആക്രമിക്കപ്പെട്ട നടി ഇപ്പോള്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഇടപെടല്‍ മൂലമാണ് നടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്നാണ് സൂചന.

നിർമ്മാതാവിനെ ചോദ്യം ചെയ്യും

നിർമ്മാതാവിനെ ചോദ്യം ചെയ്യും

ആരോപണ വിധേയനായ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരന്‍ ആയതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

സുനിയെ ലഭിച്ച വഴി

സുനിയെ ലഭിച്ച വഴി

സുനിക്ക് അന്ന് ക്വട്ടേഷന്‍ നല്‍കിയ നിര്‍മ്മാതാവില്‍ നിന്നാണ് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് ദിലീപിന് വിവരം ലഭിച്ചത് എന്നാണ് പോലീസ് കരുതുന്നത്. 4 വര്‍ഷമാണ് നടിയെ ആക്രമിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയത്.

സൈബർ ക്വട്ടേഷൻ

സൈബർ ക്വട്ടേഷൻ

ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. കോടികള്‍ ചിലവിട്ട് പിആര്‍ ഏജന്‍സികളെ ഉപയോഗിച്ചാണ് ഈ പ്രചാരണങ്ങള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിർമ്മാതാവ് നേതൃത്വം

നിർമ്മാതാവ് നേതൃത്വം

ഈ നിര്‍മ്മാതാവ് നേതൃത്വം നല്‍കുന്ന സംഘമാണ് ദിലീപിന് വേണ്ടി വന്‍പ്രചാരണം അഴിച്ചുവിടുന്നത് എന്നാണ് സൂചന. സിനിമയിലേയും അല്ലാതെയും ഉള്ള പ്രമുഖര്‍ക്ക് ദിലീപിന് അനുകൂലമായി സംസാരിക്കാന്‍ സമ്മര്‍ദമുണ്ടെന്നാണ് അറിയുന്നത്.

രണ്ട് കോടിയുടെ ക്വട്ടേഷൻ

രണ്ട് കോടിയുടെ ക്വട്ടേഷൻ

ദിലീപിന് വേണ്ടി രണ്ട് കോടിയുടെ സൈബര്‍ ക്വട്ടേഷനാണ് നല്‍കിയിരിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്ന പിആര്‍ ഏജന്‍സിക്കെതിരെ പോലീസ് കേസെടുക്കുമെന്നാണ് അറിയുന്നത്.

English summary
Former incident of rape emerges now against Pulsar Suni
Please Wait while comments are loading...