നാദിര്‍ഷായ്ക്ക് മാത്രമല്ല, 25ന് സുനിക്കും വിധി ദിനം... പക്ഷെ, കോടതി ആവശ്യപ്പെട്ടത്

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 25ലേക്കാണ് സുനിയുടെ ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ ആരോപണം നേരിടുന്ന സംവിധായകന്‍ നാദിര്‍ഷായും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി വിധി പറയുന്നത് 25നാണ്. നേരത്തേ ഇന്ന് നാദിര്‍ഷായുടെ ഹര്‍ജിയില്‍ കോടതി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അത് മാറ്റുകയായിരുന്നു.

1

അതേസമയം, സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതു കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതി വിധി പറയുക. നിലവിലെ സാഹചര്യത്തില്‍ സുനിക്കെതിരേ കൃത്യമായ തെളിവുകള്‍ പോലീസിന്റെ പക്കലുള്ളതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്.

2

അതേസമയം, നാദിര്‍ഷായുടെയും ജാമ്യാപേക്ഷ എതിര്‍ക്കാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷന്‍. നാദിര്‍ഷായെ ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു

English summary
Pulsar suni's bail petition to consider on september 25th

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്