സുനിക്ക് വേണ്ടത് പണമായിരുന്നില്ല? പറ്റാത്ത കാര്യം ചെയ്യണമെന്ന് ദിലീപിനോട്; സൈക്കോളജിസ്റ്റിന്റെ കണ്ടെത്തല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ട് എന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രവീണ്‍ യുകെ. മൈന്റ് എഞ്ചിനീയര്‍ എന്ന തന്റെ യൂട്യൂബ് ചാനലില്‍ പങ്ക് വെച്ച വീഡിയോയില്‍ ആണ് പ്രവീണിന്റെ പ്രതികരണം. പള്‍സര്‍ സുനിയുടെ കത്ത് സൈക്കോളജിക്കല്‍ അനാലിസിസിന് വിധേയമാക്കി എന്ന് അവകാശപ്പെട്ട് കൊണ്ടാണ് പ്രവീണ്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് കൊണ്ടാണ് സുനി കത്തയച്ചിരുന്നത് എന്നാണ് പറയപ്പെടുന്നതെങ്കിലും സുനിയുടെ യഥാര്‍ത്ഥ ആവശ്യം പണമായിരുന്നില്ല എന്നാണ് പ്രവീണ്‍ പറയുന്നത്. പ്രവീണിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് എഴുതിയ കത്തിന്റെ സൈക്കോളജിക്കല്‍ അനാലിസിസ് ആണ് ചെയ്യാനായിട്ട് പോകുന്നത്. ഈ കത്ത് ജനുവിന്‍ ആണോ പള്‍സര്‍ സുനി സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണോ മറ്റാരെക്കൊണ്ടെങ്കിലും എഴുതിച്ചതാണോ അതോ ഹിഡനായിട്ടുള്ള എന്തെങ്കിലും ഉണ്ടോ വേറെ എന്തെങ്കിലും മെസേജ് ഉണ്ടോ എന്നതെല്ലാം അനാലിസിസിലൂടെ പുറത്ത് കൊണ്ടുവരാന്‍ പറ്റും.
പള്‍സര്‍ സുനിയുടെ രണ്ട് പേജുള്ള കത്തിലെ വാക്കുകളും എഴുത്തും നോക്കിയാല്‍ നീറ്റാണ് എന്ന് മനസിലാക്കാന്‍ പറ്റും. ഹാന്‍ഡ്‌റൈറ്റിംഗ് ആദ്യം മുതല്‍ അവസാനം വരെ സ്റ്റേബിളാണ്. ഒരേ തിക്ക്‌നെസില്‍ ഒരേ രീതിയില്‍ മെയിന്റൈന്‍ ചെയ്താണ് എഴുതിയിരിക്കുന്നത്. വലിയ രീതിയില്‍ ഡിസ്റ്റര്‍ബ്ഡ് ആകാതെ എഴുതിയ റെക്കോഡ് ആകാനാണ് സാധ്യതയുള്ളത്. തിരുത്തലുകളില്ല, ഒന്നും മാറ്റിയെഴുതിയിട്ടില്ല.
എല്ലാ കാര്യങ്ങളും കാര്യമായി എഴുതി വന്നിട്ടുണ്ട്. യാതൊരു വിധത്തിലുമുള്ള ഡിസ്ട്രാക്ഷന്‍സ് ഉണ്ടായിട്ടില്ല. പക്ഷെ ഇത് അവരുടെ ഭൗതിക പരിസ്ഥിതിയെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവര്‍ ജയിലില്‍ കിടക്കുകയാണ്, ക്ഷീണിതരാണ്, പെയിന്‍ഫുളായിട്ട് ഇരുന്ന് എഴുതുന്നതായിരിക്കാം. ഒളിച്ചിരുന്ന് ബുദ്ധിമുട്ടി എഴുതുകയാണ് എന്ന് കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുന്ന് എഴുതുകയാണെങ്കില്‍ ഇത്രയും സ്റ്റേബിളായിട്ട് ഇരുന്ന് എഴുതാന്‍ പാടാണ്.
നമ്മള്‍ വീട്ടിലിരുന്ന് എഴുതിയാല്‍ തന്നെ ഇടയ്‌ക്കൊക്കെ തെറ്റുകയും ചെയ്യും. ഒരാള്‍ വായിച്ച് കൊടുത്ത് എഴുതുകയാണെങ്കില്‍ ഇതേ രീതിയില്‍ ഫ്‌ളോയില്‍ എഴുതിപ്പോകാം. അത് മാത്രമല്ല എന്‍വയോണ്‍മെന്റല്‍ ഫാക്ടേഴ്‌സ് അതിനെ സപ്പോര്‍ട്ട് ചെയ്യുകയും വേണം. ഒരു ടേബിളിലിരുന്ന്, നല്ലൊരു സര്‍ഫസിനകത്ത് പേപ്പര്‍ വെച്ച് എഴുതുകയാണെങ്കില്‍ നമ്മള്‍ എഴുതുന്ന രീതിയില്‍ ജയിലില്‍ തറയിലൊക്കെ വെച്ച് പറ്റത്തില്ല.

അത് തീര്‍ച്ചയായും ഇതിനെ കോണ്‍ട്രാഡിക്ട് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ജയിലില്‍ നല്ല രീതിയില്‍ എഴുത്ത് എഴുതാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ബുദ്ധിമുട്ടി എഴുതുകയാണ് എന്ന് ഈ ലെറ്ററില്‍ തന്നെ പറയുന്നുണ്ട്. ഈ ലെറ്ററില്‍ ഫോള്‍ഡിംഗ് മാര്‍ക്കുകള്‍ കുറവാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒന്നാമത്തെ പേപ്പറില്‍ കാണിച്ച ഫോള്‍ഡിംഗ് മാര്‍ക്കും രണ്ടാമത്തെ പേപ്പറില്‍ കാണിച്ച ഫോള്‍ഡിംഗ് മാര്‍ക്കും രണ്ട് സ്ഥലത്താണ്.
ഒരു പേപ്പര്‍ ആകണം എന്ന് നിര്‍ബന്ധമില്ല. ജയിലില്‍ നിന്ന് ഒളിച്ച് കടത്തിയ ലെറ്ററിന് ഫോള്‍ഡിംഗ് മാര്‍ക്ക് കൂടുതലാകാനാണ് സാധ്യത. എഴുത്ത് എഴുതിയ ശേഷം മടക്കി എവിടെയെങ്കിലും ഒളിപ്പിച്ച് വെക്കാനല്ലേ ചാന്‍സ്. ഇത് വേണമെങ്കില്‍ ഫോട്ടോ സ്റ്റാറ്റ് ആണ് എന്ന് പറയാം. പക്ഷെ ഫോള്‍ഡ് ചെയ്ത പേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ ആ ഫോട്ടോസ്റ്റാറ്റില്‍ ഫോള്‍ഡ് ചെയ്ത മാര്‍ക്ക് ഉണ്ടാകാനുള്ള ചാന്‍സ് കൂടൂതലാണ്.
എവിടെങ്കിലും ഒളിച്ച് വെച്ച് കൊണ്ടുപോകുകയാണെങ്കില്‍ നമ്മള്‍ നാലോ അഞ്ചോ മടക്കൊക്കെ മടക്കിയിരിക്കും. ഒരു എന്‍വലപ്പിനുള്ളില്‍ വെക്കാനാണെങ്കില്‍ രണ്ടോ മൂന്നോ തവണ മടക്കും. ഫോള്‍ഡിംഗ് മാര്‍ക്ക് ഈ കേസില്‍ ഇംപോര്‍ട്ടന്റാണ്. ജയിലില്‍ നിന്ന് കൊടുത്ത പേപ്പര്‍ അല്ല എന്ന് പറയുന്നു. അപ്പോള്‍ ഇത് അടിച്ചുമാറ്റിയതായിരിക്കില്ലേ. അടിച്ചുമാറ്റണമെന്നുണ്ടെങ്കില്‍ അത് മടക്കി പോക്കറ്റില്‍ വെച്ചെ കൊണ്ടുവരാന്‍ പറ്റൂ.
അല്ലാതെ ഓഫീസില്‍ കയറുന്നു ഒരു പേപ്പര്‍ എടുത്ത് കൈയില്‍ വീശിക്കൊണ്ട് പോകാനൊന്നും പറ്റില്ലല്ലോ. അപ്പോല്‍ അവിടെ ഫോള്‍ഡ് ചെയ്യാനായിട്ടുള്ള ചാന്‍സ് ഉണ്ട്. രണ്ടാമത്തെ കാര്യം ഇത് എഴുതിയതിന് ശേഷവും മടക്കി തന്നെയാണ് കൊണ്ടുപോകാന്‍ പറ്റൂ. ഫോള്‍ഡിംഗ് മാര്‍ക്ക് പരിഗണിച്ച് തന്നെ ഈ കത്തിനെ വിലയിരുത്തണമായിരുന്നു. അത് പൊലീസ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല.

ഈ ലെറ്ററില്‍ അഴുക്ക് വന്നിട്ടില്ല എന്നതാണ് അടുത്ത കാര്യം. നമ്മളുടെ കൈ വിയര്‍ത്താലൊക്കെ പേപ്പറില്‍ വരാറുണ്ട്. ഫോട്ടോസ്റ്റാറ്റിലും ആ അഴുക്കിന്റെ പാട് വരും. ജയിലില്‍ തറയില്‍ നിന്നാണ് എഴുതുന്നത്. അപ്പോള്‍ മിക്കവാറും ഒരു കൈ തറയില്‍ കുത്തിക്കൊണ്ടായിരിക്കും എഴുതുന്നത്. ഇടയ്ക്ക് ഒന്ന് ക്ഷീണിച്ച് എഴുന്നേല്‍ക്കുകയാണെങ്കില്‍ മറ്റേ കൈ കൊണ്ട് പേപ്പര്‍ എടുക്കാനും അതിലേക്ക് അഴുക്ക് വരാനും സാധ്യതയുണ്ട്.
ഇത്രയും ക്ലീനായിട്ട് പേപ്പര്‍ കിട്ടണം എന്നില്ല. ഇതൊന്നും നമുക്ക് ഉറപ്പ് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ ലെറ്റര്‍ എഴുതാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നിരിക്കാം. അത് എന്തുകൊണ്ട് ഉണ്ടായി എന്നുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇനി ഇതിലെ സൈക്കോളജിക്കല്‍ അനാലിസിസിലേക്ക് പോകാം. 47 സെന്റന്‍സുകള്‍ക്കാണ് സെക്കോളജിക്കല്‍ അനാലിസിസുകള്‍ ചെയ്തിരിക്കുന്നത്.
ദിലീപേട്ടാ ഞാന്‍ സുനിയാണ് എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റിലേഷന്‍ഷിപ്പ് എസ്റ്റാബ്ലിഷ് ചെയ്യുക എന്നതാണ് വാചകം കൊണ്ട് ഉദ്ദേശിക്കുന്നത്. കത്തിലെ ഏഴാമത്തെ സെന്റന്‍സിലാണ് കത്ത് എഴുതാനുള്ള കാരണം വരുന്നത്. സാധാരണഗതിയില്‍ ഇത് രണ്ടാമത്തേയും മൂന്നാമത്തേയും നാലാമത്തേയോ സെന്റന്‍സില്‍ വരുന്നതാണ്. പക്ഷെ അത് നമുക്ക് ഉറപ്പിക്കാനും പറ്റില്ല. കാരണം ഓരോരുത്തര്‍ക്കും ഓരോ സാഹചര്യങ്ങളാണ്.
പലരും നിര്‍ബന്ധിക്കുന്നുണ്ട് നീയെന്തിനാ ബലിയാടാകുന്നത് എന്ന സെന്റന്‍സില്‍ പുറത്തുനിന്നുള്ളവരുടെ സ്വാധീനം വെളിവാകുന്നുണ്ട്. വിക്ടിമിന് ദിലീപിനോട് മുന്‍വൈരാഗ്യം ഉണ്ട് എന്ന് എങ്ങനെയോ മനസിലാക്കി എഴുതിയത് പോലെയാണ് 11-ാമത്തെ സെന്റന്‍സില്‍ പ്രതിഫലിക്കുന്നത്. വിക്ടിമിന്റെ ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്ന് കാണുന്നുണ്ട് എന്ന് പറയുന്ന സ്റ്റേറ്റ്‌മെന്റില്‍ കോംപ്ലിക്കേഷന്‍സ് ഉണ്ട്.
ഈ വിക്ടിമിന്റെ ആള്‍ എന്തിനായിരിക്കും പുള്ളിയോ പോയി കാണുന്നത്. അത് ചിലപ്പോള്‍ കള്ളമായിരിക്കാം സത്യമായിരിക്കാം. ഇത് ചിലപ്പോള്‍ ദിലീപിനെ പ്രഷര്‍ ചെയ്യിക്കാന്‍ പറഞ്ഞതുമായിരിക്കും. 18-ാമത്തെ സെന്റന്‍സിലാണ് കാശിന്റെ കാര്യം പറയുന്നത്. ലെറ്റര്‍ എഴുതാനുള്ള കാരണം തന്നെ അതാണ്. സാധാരണ തുടക്കത്തില്‍ പറയേണ്ട കാര്യമാണ് 17-ാമത്തെ സെന്റന്‍സില്‍ പറഞ്ഞിരിക്കുന്നത്.
ഫ്രസ്‌ട്രേഷനും ഇറിറ്റേഷനുമാണ് ഈ സമയത്തുണ്ടാകുന്ന ഫീലിംഗ്‌സ്. 20-ാമത്തെ സെന്റന്‍സ് തൊട്ട് പവര്‍ഷിഫ്റ്റിംഗ് നടക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞാല്‍ ബാക്കി കാര്യം താന്‍ തീരുമാനിക്കും എന്ന് പറയുന്നിടത്ത് ദിലീപിന് മേല്‍ തനിക്കുള്ള ഡിസിഷന്‍ മേക്കിംഗ് പവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി കുറ്റം ചെയ്തു എന്നും അത് ചെയ്യിച്ചത് ദിലീപാണ് എന്നുമുള്ള ഡയറക്ട് സ്റ്റേറ്റ്‌മെന്റ് ഈ കത്തില്‍ എവിടേയുമില്ല.
27, 28, 29 സെന്റന്‍സുകളില്‍ ദിലീപിനെ കൊണ്ട് അസാധ്യമായ ടാസ്‌കുകളാണ് സുനി കൊടുക്കുന്നത്. 'ഞാന്‍ നേരിട്ട് നാദിര്‍ഷയെ വിളിക്കും. അപ്പോള്‍ എനിക്ക് തീരുമാനം അറിയണം. നാദിര്‍ഷയെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളിനെ വിടുക. അല്ലെങ്കില്‍ ജയിലിലെ എന്റെ നമ്പറിലേക്ക് ഒരു 300 രൂപ മണിയോര്‍ഡര്‍ അയയ്ക്കുക' എന്നിങ്ങനെയാണ് ആ മൂന്ന് സെന്റന്‍സുകള്‍.
കാശ് കിട്ടുക പ്രശ്‌നം പരിഹരിക്കപ്പെടുക എന്നുള്ളതല്ല അവിടത്തെ പള്‍സര്‍ സുനിയുടെ ആഗ്രഹം. പള്‍സര്‍ സുനിയുടെ ആവശ്യം ദിലീപില്‍ നിന്ന് കാശ് വാങ്ങുന്നതല്ല എന്ന് ക്ലിയര്‍ ആകുന്നത് ഇവിടെയാണ്. ഇത് റിലേഷന്‍ഷിപ്പ് എസ്റ്റാബ്ലിഷ് ചെയ്ത് കാണിക്കാനുള്ള കത്ത് മാത്രമാണ്.












Click it and Unblock the Notifications