പള്‍സര്‍ സുനിയുടെ ഉന്നം കാവ്യാ മാധവനോ അതോ..?? സുനിയുടെ രഹസ്യമൊഴി...ഭയക്കണം ചിലർ !!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടു പോയ കേസിലെ ട്വിസ്റ്റുകള്‍ അവസാനിക്കുന്നതേ ഇല്ല. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. പുതിയ പുതിയ പേരുകള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നു. എന്തായാലും നടിയെ ആക്രമിച്ചതിന് പിന്നില്‍ വന്‍സ്രാവുകളെ ഇനിയും പിടികൂടാനുണ്ട് എന്ന് തന്നെയാണ് പോലീസിന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകളും മറ്റൊന്നല്ല. അത് വിശ്വാസത്തിലെടുക്കാതെയും വയ്യ.

അപ്പുണ്ണിയും കൈവിട്ടു...! അറ്റകൈ പ്രയോഗത്തിന് ദിലീപ്...!! കിട്ടിയാൽ കിട്ടി...പോയാൽ പോയി...!!

നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!

പലരും പുറത്ത്

പലരും പുറത്ത്

പള്‍സര്‍ സുനിയേയും സംഘത്തേയും കൂടാതെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതുവരെ ദിലീപ് മാത്രമേ അറസ്റ്റിലായിട്ടുള്ളൂ. കാവ്യാ മാധവന്‍ അടക്കം പലരേയും ചോദ്യം ചെയ്തു. ഇനിയും പലരേയും ചോദ്യം ചെയ്യാന്‍ കിടക്കുന്നു.

ഇനി എത്ര സ്രാവുകൾ

ഇനി എത്ര സ്രാവുകൾ

ഇനി പിടിയിലാകാനുള്ളത് ഒരു സ്രാവ് മാത്രമാണോ അതോ പല സ്രാവുകള്‍ ഉണ്ടോ എന്നത് അറിയേണ്ടിയിരിക്കുന്നത്. മുന്‍പ് പല തവണ മാധ്യമങ്ങളോട് പറഞ്ഞത് പള്‍സര്‍ സുനി വീണ്ടും പറയുകയാണ്. ആ സ്രാവുകളെ കുറിച്ച് തന്നെ.

എല്ലാവരും പിടിയിലായിട്ടില്ല

എല്ലാവരും പിടിയിലായിട്ടില്ല

റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പള്‍സര്‍ ആവര്‍ത്തിച്ചത് കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടില്ല എന്നാണ്. കേസുമായി ബന്ധപ്പെട്ട് എല്ലാം അറിയുന്ന സുനിയെ അവിശ്വസിക്കാനാവില്ല.

സ്രാവ് വല പൊട്ടിക്കുമോ

സ്രാവ് വല പൊട്ടിക്കുമോ

കോടതിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ സുനിയുടെ പ്രതികരണം സ്രാവ് വല പൊട്ടിക്കുമോ എന്ന് നോക്കട്ടേ എന്നായിരുന്നു. സുനി അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കോടതി ഈ മാസം 16 വരെ നീട്ടിയിരിക്കുകയാണ്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

സുനിയെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷയും കോടതി അംഗീകരിച്ചിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായി ജയിലില്‍ വെച്ച് സുനിയെ ചോദ്യം ചെയ്യാന്‍ പോലീസ് നടപടികള്‍ തുടങ്ങി.

പലരും സംശയനിഴലിൽ

പലരും സംശയനിഴലിൽ

ഇനിയും പ്രതികളെ പിടികൂടാനുണ്ട് എന്ന് പറയുന്ന പള്‍സര്‍ സുനി ആരെയാണ് ഉന്നം വെയ്ക്കുന്നത് എന്നത് സംശയാസ്പദമാണ്. കാവ്യാ മാധവനും അമ്മ ശ്യാമളയും അടക്കം പലരും സംശയത്തിന്റെ നിഴലിലാണ് ഉള്ളത്.

ലൊക്കേഷനിലെ ഡ്രൈവർ

ലൊക്കേഷനിലെ ഡ്രൈവർ

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പള്‍സറിനെ അറിയില്ല എന്നായിരുന്നു കാവ്യയുടെ മൊഴി. എന്നാല്‍ കാവ്യയുടെ സിനിമാ സെറ്റില്‍ സുനി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തിയത് കാവ്യാ മാധവന്‍ എന്തോ ഒളിക്കുന്നു എന്ന സംശയമുണ്ടാക്കുന്നു. കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും

പോലീസിന് വെല്ലുവിളി

പോലീസിന് വെല്ലുവിളി

വന്‍സ്രാവുകളെന്നത് കൊണ്ട് സുനി ലക്ഷ്യമിടുന്നത് കാവ്യയെ ആണോ അതോ അതിലും വലിയ സ്രാവുകള്‍ പിന്നണിയില്‍ ഉണ്ടോ എന്നത് പോലീസ് കണ്ടെത്തേണ്ടിയിരിക്കുന്നു. സിനിമാ രംഗത്ത് നിന്നും ഇടവേള ബാബു, നാദിര്‍ഷ, മുകേഷ് അടക്കമുളളവരില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.

അപ്പുണ്ണിയെ വിട്ടയച്ചു

അപ്പുണ്ണിയെ വിട്ടയച്ചു

അന്‍വര്‍ സാദത്ത് എംഎല്‍എ, പിടി തോമസ് എംഎല്‍എ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത് വമ്പന്‍ സ്രാവിനെ കുടുക്കാനുള്ള കെണി ആയാണ് എന്നും സൂചനയുണ്ട്.

തെളിവുണ്ടെന്ന് സുനി

തെളിവുണ്ടെന്ന് സുനി

നേരത്തെ മറ്റൊരു കേസിൽ ചേര്‍ത്തലയിലെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നുവെന്നതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് എന്നായിരുന്നു. പങ്കുള്ളവരുടെ പേരുകള്‍ വഴിയേ പുറത്ത് വരുമെന്നും പള്‍സര്‍ സുനി പറഞ്ഞു.

Dubbing artist Bhagyalakshmi has lashed out at P C George
കഥ പകുതി മാത്രം

കഥ പകുതി മാത്രം

മുൻപ് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴും കുറഞ്ഞ വാക്കുകളില്‍ സുനി ചിലത് പറഞ്ഞു. ദിലീപിന്റെ അറസ്റ്റും കേസിലെ കൂടുതല്‍ വെളിപ്പെടുത്തലുകളും സംബന്ധിച്ച്, കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടോ എന്ന ചോദ്യം ആലുവയിലെ വിഐപിയോട് ചോദിക്കണമെന്നും സുനി പറയുകയുണ്ടായി.

English summary
Pulsar Suni's response to Media about more culprits in actress attack case.
Please Wait while comments are loading...