നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ആ മാഡം..ആരാണ് ആ മാഡം..പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ??

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മാഡം ആരാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് ഒാഗസ്റ്റ് 16 ന് അക്കാര്യം വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയത്.

കൊച്ചി : കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് തുടക്കം മുതലേ കേട്ട കഥാപാത്രമാണ് മാഡം. നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാഡമാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. പിന്നീട് മാഡം ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും. സംശയത്തിന്റെ കണ്ണുകള്‍ പലരിലേക്കും നീണ്ടു. പെട്ടെന്നൊരു നാള്‍ അങ്ങനൊരു കഥാപാത്രമില്ലെന്ന അനുമാനത്തില്‍ അന്വേഷണ സംഘവും എത്തിയിരുന്നു.

നടിയെ ആക്രമിച്ച സംഘത്തിന് പിന്നിലുള്ള മാഡം ആരാണെന്ന് ഓഗസ്റ്റ് 16 ന് വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പ്രഖ്യാപിച്ചിരുന്നു. എല്ലാവരും ഉറ്റു നോക്കിയിരുന്ന ചോദ്യത്തിന് ബുധനാഴ്ച ഉത്തരം ലഭിക്കുമോയെന്ന് കണ്ടറിയണം. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ബുധനാഴ്ച അവസാനിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ മാഡം

നടിയെ ആക്രമിച്ച കേസിലെ മാഡം

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയാണ് മാഡത്തിന്റെ റോളിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ക്വട്ടേഷനു പിന്നില്‍

ക്വട്ടേഷനു പിന്നില്‍

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിനു പിന്നിലുള്ള വ്യക്തിയാണ് മാഡമെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ ഇനിയയും കുടുങ്ങാനുണ്ടെന്നും സുനി പറഞ്ഞിരുന്നു.

 സിനിമാതാരമായ മാഡം

സിനിമാതാരമായ മാഡം

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രി കൂടിയാണ് മാഡമെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഓഗസ്റ്റ് 16 ന് മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്നാണ് സുനി അറിയിച്ചത്.

മാഡം ആരാണെന്നതിനുള്ള ഉത്തരം

മാഡം ആരാണെന്നതിനുള്ള ഉത്തരം

നടിയെ ആക്രമിച്ചതിന് പിന്നിലുള്ള ഓരോ നീക്കവും മറ നീക്കി പുറത്തു വരുമ്പോഴും എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് മാഡം ആരാണെന്നതിനെക്കുറിച്ചാണ്. ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു

റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കാലാവധി ഓഗസ്റ്റ് 16 ന് അവസാനിക്കുകയാണ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന സുനിയുടെ രഹസ്യ മൊഴിയും ബുധനാഴ്ച രേഖപ്പെടുത്തും.

ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം

ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം

ആക്രമിക്കപ്പെട്ട നടിയോട് സംഭവത്തിന് പിന്നില്‍ മാഡമാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. മൊഴി നല്‍കുന്നതിനിടയില്‍ നടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അറസ്റ്റിലായ ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമായാണ് പോലീസ് ഇക്കാര്യത്തെ നോക്കിക്കാണുന്നത്.

ജയിലിലുള്ള വിഐപി പറഞ്ഞില്ലെങ്കില്‍

ജയിലിലുള്ള വിഐപി പറഞ്ഞില്ലെങ്കില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വി ഐപി മാഡത്തെക്കുറിച്ച് വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയുമെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഓഗസ്റ്റ് 16 ന് മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കിയിരുന്നു.

വമ്പന്‍ സ്രാവുകള്‍ കുരുങ്ങാനുണ്ട്

വമ്പന്‍ സ്രാവുകള്‍ കുരുങ്ങാനുണ്ട്

കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ കുരുങ്ങാനുണ്ടെന്ന് നേരത്തെ തന്നെ പള്‍സര്‍ സുനി പറഞ്ഞിരുന്നു.നിരവധി തവണ സുനി ആവര്‍ത്തിച്ച് പറഞ്ഞൊരു കാര്യം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+