നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ മാഡത്തെക്കുറിച്ച് എഴുതിത്തുടങ്ങി..പിന്നീട് പറയാമെന്ന് പള്‍സര്‍ സുനി

മാഡത്തെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അതാരാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

കൊച്ചി : കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് തുടക്കം മുതലേ കേട്ട കഥാപാത്രമാണ് മാഡം. നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാഡമാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. പിന്നീട് മാഡം ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും. സംശയത്തിന്റെ കണ്ണുകള്‍ പലരിലേക്കും നീണ്ടു. പെട്ടെന്നൊരു നാള്‍ അങ്ങനൊരു കഥാപാത്രമില്ലെന്ന അനുമാനത്തില്‍ അന്വേഷണ സംഘവും എത്തിയെങ്കിലും മാഡം ഉണ്ടെന്ന് സുനി ആവര്‍ത്തിച്ചു.

സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലുളള ട്വിസ്റ്റുകളാണ് നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. താരങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയില്‍ അരങ്ങേറിയത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നടിയുടെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിനിടയിലാണ് ഗൂഢാലോചനയെക്കുറിച്ച് സ്ഥിരീകരിച്ചത്.

 മാഡത്തെക്കുറിച്ച് എഴുതിത്തുടങ്ങി

മാഡത്തെക്കുറിച്ച് എഴുതിത്തുടങ്ങി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് പറയപ്പെടുന്ന മാഡത്തെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് നേരത്തെ പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ എത്തിച്ചപ്പോള്‍ മാഡത്തെക്കുറിച്ച് വെളിപ്പെടുത്തിയിിരുന്നില്ല. എന്നാല്‍ കേസിലെ മാഡം ആരാണെന്ന കാര്യത്തെക്കുറിച്ച് താന്‍ എഴുതിത്തുടങ്ങിയെന്ന് പള്‍സര്‍ സുനി പ്രതികരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പിന്നീട് പറയാം

പിന്നീട് പറയാം

മാഡം ആരാണെന്ന കാര്യത്തെക്കുറിച്ച് പിന്നീട് പറയാം. എല്ലാം എഴുതിത്തുടങ്ങിയിട്ടുണ്ടെന്നും പള്‍സര്‍ സുനി പ്രതികരിച്ചു എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉപദ്രവിക്കുന്നുവെന്ന് പരാതിപ്പെട്ടു

ഉപദ്രവിക്കുന്നുവെന്ന് പരാതിപ്പെട്ടു

കാക്കനാട് ജയിലില്‍ തനിക്ക് ഉപദ്രവം ഏല്‍ക്കുന്നുവെന്ന് പള്‍സര്‍ സുനി പരാതി ഉന്നയിച്ചതോടെയാണ് സുനിയെ വിയ്യൂരിലേക്ക് മാറ്റിയത്. ഓഗസ്റ്റ് 30 ന് കോടതിയില്‍ ഹാജരാക്കുന്നത് വരെ വിയ്യൂര്‍ ജയിലിലാണ് സുനിയെ പാര്‍പ്പിക്കുന്നത്.

നാല് തടവുകാര്‍ക്കൊപ്പം

നാല് തടവുകാര്‍ക്കൊപ്പം

ഗാര്‍ഡ് റൂമിന് തൊട്ടടുത്തുള്ള എ ബ്ലോക്കിലെ നാലാം നമ്പര്‍ മുറിയിലാണ് പള്‍സര്‍ സുനി. നാല് തടവുകാര്‍ക്കൊപ്പമാണ് സഹവാസം. ജയില്‍ ജീവനക്കാരുടെ ശ്രദ്ധ സജീവമായി പതിയുന്ന തരത്തിലുള്ള ബ്ലോക്കിലാണ് സുനിയെ പാര്‍പ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ മാഡം

നടിയെ ആക്രമിച്ച കേസിലെ മാഡം

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയാണ് മാഡത്തിന്റെ റോളിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ മാഡമാണെന്ന് സുനി വ്യക്തമാക്കിയിരുന്നു.

ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍

ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിനു പിന്നിലുള്ള വ്യക്തിയാണ് മാഡമെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്നും സുനി പറഞ്ഞിരുന്നു.

സിനിമാതാരമായ മാഡം

സിനിമാതാരമായ മാഡം

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രി കൂടിയാണ് മാഡമെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന് വ്യക്തമാക്കിയിരുന്നില്ല.

മാഡം ആരാണെന്നതിനുള്ള ഉത്തരം

മാഡം ആരാണെന്നതിനുള്ള ഉത്തരം

നടിയെ ആക്രമിച്ചതിന് പിന്നിലുള്ള ഓരോ നീക്കവും മറ നീക്കി പുറത്തു വരുമ്പോഴും എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് മാഡം ആരാണെന്നതിനെക്കുറിച്ചാണ്. ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

പള്‍സര്‍ സുനിയെ വിയ്യൂരിലേക്ക് മാറ്റി

പള്‍സര്‍ സുനിയെ വിയ്യൂരിലേക്ക് മാറ്റി

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയില്‍ ഗാര്‍ഡ് ഓഫീസിനു സമീപത്തെ എ ബ്ലോക്കില്‍ നാലം നമ്പര്‍ മുറിയിലാണ് സുനിയെ പാര്‍പ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+