കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കനത്തു... കൊച്ചി കോര്‍പ്പറേഷന്‍ സ്തംഭിക്കും, പമ്പിങ് നിര്‍ത്തി, പമ്പ് ഹൗസും പ്രവര്‍ത്തിക്കില്ല!!

Google Oneindia Malayalam News

ആലുവ: മഴ തകര്‍ത്ത് പെയ്തതോടെ ദുരിതത്തിലായി കൊച്ചി കോര്‍പ്പറേഷന്‍. പെരിയാറില്‍ ചെളിയുടെ അളവ് വളരെയധികം വര്‍ധിച്ചതിനാല്‍ കോര്‍പ്പറേഷന്റെ പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷന്റെ പരിസരങ്ങളില്‍ വെള്ളം എത്തിക്കുന്ന രണ്ട് പമ്പ് ഹൗസുകളില്‍ ഒന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കൊച്ചി കോര്‍പ്പറേഷനെ നിശ്ചലമാക്കുന്നതാണ് ഇത്. പുഴവെള്ളത്തില്‍ ചെളിയുടെ അളവ് 400 എന്‍ടിയു വരെ ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. എത്രയോ കാലത്തിന് ശേഷം ഇത്ര വലിയ ദുരിതം കൊച്ചി കോര്‍പ്പറേഷനെ തേടിയെത്തിയിരിക്കുന്നത്. അതേസമയം ജലശുദ്ധീകരണ ശാലയിലെ ശുദ്ധജല ഉല്‍പ്പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷന്‍ വെള്ളത്തെ കൂടുതലായി ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വമ്പന്‍ പ്രതിസന്ധിയാണിത്.

1

നിത്യേന 290 എംഎല്‍ഡിയാണ് ഉല്‍പാദിപ്പിക്കുന്നത്. നേരത്തെ ഇടമലയാര്‍ അണക്കെട്ട് തുറപ്പോള്‍ ഇത്ര വലിയ പ്രതിസന്ധിയുണ്ടായിരുന്നു. 2013ലായിരുന്നു ഇടമലയാര്‍ അണക്കെട്ട് തുറന്നുവിട്ടത്. അക്കാലത്ത് ചെളി വര്‍ധിച്ചത് പോലെ തന്നെ ഇറങ്ങുകയും ചെയ്തിരുന്നു. ഇത്തവണ ഇത് കുറയുന്നതേ ഇല്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. ചെളി കുറയാതിരിക്കുകയോ ഇനി വര്‍ധിച്ച് വരികയോ ചെയ്താല്‍ ബാക്കിയുള്ള രണ്ട് പമ്പ് ഹൗസുകളുടെ പ്രവര്‍ത്തവും നിര്‍ത്തിവെക്കേണ്ടി വരും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ വാട്ടര്‍ ബെഡുകളും മോട്ടോറുകളും തകരാറിലാവും.

അതേസമയം കൊച്ചി കോര്‍പ്പറേഷന്‍ പോലൊരു വലിയ പ്രദേശത്ത് ഇങ്ങനെയൊരു കാര്യം ഉണ്ടാവുന്നത് ജനജീവിതത്തെ കാര്യമായി തന്നെ ബാധിക്കാനാണ് സാധ്യത. ചെളി എത്ര കൂടിയാലും ആലവും കുമ്മായവും ചേര്‍ത്ത് ഇത് കൃത്യമായി ശുദ്ധീകരിച്ച് മാത്രമേ വിതരണം ചെയ്യാറുള്ളൂ. എന്നാല്‍ ജലശുദ്ധീകരണ ശാലയില്‍ ആലം സ്റ്റോക്കില്ലാത്തതും വലിയ പ്രതിസന്ധിയാണ്. വെള്ളപ്പൊക്കം മൂലം അടച്ചുവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതകര്‍ പറയുന്നത്. ഇനിയും നാല് മീറ്റര്‍ കൂടി ജലനിരപ്പ് പുഴയില്‍ ഉയര്‍ന്നാല്‍ മാത്രമേ പമ്പ് ഹൗസില്‍ വെള്ളം കയറാനിടയുള്ളൂ.

കാനഡയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തില്ലെന്ന് സൗദി.... രാഷ്ട്രീയം വ്യാപാരത്തില്‍ ഇല്ല!!കാനഡയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തില്ലെന്ന് സൗദി.... രാഷ്ട്രീയം വ്യാപാരത്തില്‍ ഇല്ല!!

സ്‌കൂള്‍ ബസിന് നേരെ വ്യോമാക്രമണം.... യെമന്‍ വീണ്ടും വിറച്ചു.... കൊല്ലപ്പെട്ടത് 43 പേര്‍സ്‌കൂള്‍ ബസിന് നേരെ വ്യോമാക്രമണം.... യെമന്‍ വീണ്ടും വിറച്ചു.... കൊല്ലപ്പെട്ടത് 43 പേര്‍

English summary
pumbing stopped at cochin corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X