പെട്രോൾ പമ്പ് സമരം; ആശ്വാസമായി കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ്; 24 മണിക്കൂറും പ്രവർത്തിക്കും
തിരുവനന്തപുരം: ഞായറാഴ്ച രാത്രി സംസ്ഥാനതത്ത് പെട്രോൾ പമ്പുകൾ തുറക്കില്ലെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രെഡേഴ്സ് ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. 31 ന് രാത്രി 8 മണി മുതൽ ജനുവരി ഒന്ന് രാവിലെ 6 മണി വരെയാണ് പെട്രോൾ പമ്പുകൾ അടച്ച് പൂട്ടുന്നത്.
എന്നാൽ ഇപ്പോൾ ഒരു ആശ്വാസ വാർത്ത അറിയിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. ഞായറാഴ്ച കെ എസ് ആർ ടി സിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കും എന്നാണ് അറിയിച്ചത്.

14 യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകളും എന്നത്തേതും പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്നാണ് കെ എസ് ആർ ടിസി അറിയിച്ചത്. ഈ സേവനം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ , കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കരം, മൂന്നാർ, മൂവാറ്റുപുഴ, പറവീർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെ എസ് ആർ ടിസിയുടെ യാത്ര ഫ്യൂവൽസുള്ളത്.
ഡിസംബർ 31 ന് രാത്രി മുതൽ ജനുവരി ഒന്ന് ന് പുലർച്ചെ ആറ് മണി വരെ പമ്പുകൾ അടച്ചിടുമ്പോൾ കെ എസ് ആർടി സിയുടെ പെട്രോൾ പമ്പ് ആശ്വാസസമാകും. അതേ സമയം പെട്രോൾ പമ്പുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് 10 മുതൽ രാത്രി പത്ത് മണി മാത്രമേ പമ്പുകൾ പ്രവർത്തികയുള്ളൂവെന്നും അസോസിയേഷൻ പറഞ്ഞു. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിർമാണ് വേണമെന്നാണ് ആവശ്യം.
പുതുവത്സര തലേന്ന് രാത്രി മുതൽ പുതുവത്സര ദിനത്തിൽ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കർശനമായ നടപടി വേണമെന്നാണ് ആവശ്യം. രാത്രിയിലും മറ്റുമായി പെട്രോൾ പമ്പ് ജീവനക്കാരെ അക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications