മാധ്യമപ്രവര്‍ത്തകനെ എസ്.ഐ പാന്റ്‌സിന്റെ സിബ് അഴിച്ചുകാണിച്ചു
കൊല്ലം: വാഹന പരിശോധന ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനു നേരെ പുനലൂര്‍ എസ്.ഐ പാന്റ്‌സിന്റെ സിബ് അഴിച്ചു കാണിച്ചു. പുനലൂര്‍ ഗ്രേഡ് എസ്.ഐ ബാബുവാണ് മാധ്യമപ്രവര്‍ത്തകനു നേരെ ഈ അശ്ലീല പ്രകടനം കാഴ്ചവെച്ചത്.
വാഹനപരിശോധ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനോട് പറയുകയാണ് ആദ്യം ഉണ്ടായത്. പിന്നെ എസ്.ഐ തെറിവിളിച്ചു. ആര്‍ടിഒ വന്ന് വാഹന പരിശോധന നടത്തുമ്പോഴും നീയൊക്കെ എടുക്കുമോടാ എന്ന് ചോദിച്ചായിരുന്നു എസ്‌ഐ രോഷാകുലനായത്. ആര്‍ടിഒ ആണെങ്കിലും ചിത്രീകരിക്കുമെന്ന് മറുപടിപറഞ്ഞപ്പോള്‍ നീ കോപ്പെടുക്കുമെന്നായിരുന്നു എസ്‌ഐയുടെ മറുപടി.

പിന്നീടായിരുന്നു ഐസ്‌ഐയുടെ നഗ്നതാ പ്രദര്‍ശനം നടന്നത്. ഒരു ക്യാമറയും മൈക്കും ഉണ്ടെങ്കില്‍ എന്തും നിനക്ക് ചെയ്യാമെന്നാണെങ്കില്‍ കാക്കിയും പേനയും ഉപയോഗിച്ച് നിന്നെയും കുടുംബത്തേയും നശിപ്പിക്കാമെന്നും എസ്‌ഐ പറഞ്ഞത്രേ.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ജാമ്യം പോലും ലഭിക്കാത്ത ആറ് വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത്.












Click it and Unblock the Notifications