കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക നിർമ്മാണം-നടപടി ക്രമങ്ങൾ ആരംഭിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി ഏകെബാലൻ

  • By Desk
Google Oneindia Malayalam News

വടകര:കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമ്മയ്ക്കായി ജന്മദേശമായ വടകരയിൽ ഉചിതമായ സ്മാരകം നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ച് നടപടി ക്രമങ്ങൾ ആരംഭിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രണ്ട് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്താനായി മൂന്ന് അംഗകമ്മറ്റിയെ ചുമതലപ്പെടുത്തി.

സർക്കാർ സഹായത്തിനായി സാംസ്‌കാരിക വകുപ്പ് വഴി സർക്കാരിൽ അപേക്ഷ സമർപ്പിക്കാൻ സി.കെ.നാണു,.എം.എൽ.എ യെ ചുമതല പ്പെടുത്തിയതായി മന്ത്രി പറഞ്ഞു.20 സെന്റ്‌ സ്ഥലമാണ് ഇതിനാവശ്യമുള്ളത്.ഒരു വർഷം കൊണ്ട് സ്മാരക നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശം.

akbalan

എം.ടി. വാസുദേവൻ നായർ,എം.മുകുന്ദൻ എന്നിവർ ഉപദേശ സമിതി അംഗങ്ങളായും,സി.കെ.നാണു.എം.എൽ.എ.രക്ഷാധികാരിയായും,നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ചെയർമാൻ,പാലേരി രമേശൻ-വൈസ് ചെയർമാൻ,ടി.രാജൻ-സെക്രട്ടറി,രാജേന്ദ്രൻ എടത്തുംകര-ജോയന്റ് സെക്രട്ടറി,കെ.സി.പവിത്രൻ-ട്രഷറർ ആയും,പ്രൊ:കടത്തനാട് നാരായണൻ,പ്രൊ:സി.പി.അബൂബക്കർ,ആർ.ഗോപാലൻ,ടി.പി.ഗോപാലൻ,ആർ.ബാൽറാം,വി.ടി.മുരളി,പി.
ഹരീന്ദ്രനാഥ്,ടി.പി.വിനീഷ്,പുനത്തിലിന്റെ മകൻ ഡോ:നവാബ് അബ്ദുല്ല,സഹോദരൻ പുനത്തിൽ ഹുസ്സൈൻ എന്നിവരാണ് ട്രസ്റ്റ് അംഗങ്ങൾ.

English summary
Punathil KUnjabdulla memorial's construction started; AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X