കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രസമ്മേളനത്തില്‍ പിള്ളയുടെ കിടിലന്‍ ഡയലോഗുകള്‍...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ പതിവ് ശൈലിയില്‍ തന്നെ ആയിരുന്നു ആര്‍ ബാലകൃഷ്ണ പിള്ളയുടെ പത്ര സമ്മേളനം. യുഡിഎഫിനെതിരെ ആഞ്ഞടിക്കുമ്പോഴും അല്‍പം നര്‍മം കലര്‍ത്തി തന്നെയാണ് പിള്ള ഡയലോഗുകള്‍ പൊട്ടിച്ചത്.

ആര്‍ ബാലകൃഷ്ണ പിള്ളയുടെ നര്‍മത്തിനപ്പുറത്തേക്ക് കേള്‍വിക്കാരില്‍ ചിരിയുണര്‍ത്തിയ ചില ഡയലോഗുകളും ഉണ്ടായിരുന്നു. തന്റേയും വിഎസിന്റേയും താത്പര്യം അഴിമതിക്കെതിരെയാണെന്നാണ് പിള്ള പറഞ്ഞത്. പണ്ട് ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ വിഎസിനെ പിള്ളയും ഗണേഷും വിളിച്ചത് എന്തെല്ലാമെന്ന് ഓര്‍മയുള്ളവര്‍ക്ക് ചിരി വന്നില്ലെങ്കിലല്ലേ അത്ഭുതമുളളൂ...

വിഎസും ഞാനും

വിഎസും ഞാനും

തന്റേയും വിഎസിന്റേയും താത്പര്യം അഴിമതിക്കെതിരിയാണ്. യോജിക്കുന്നതില്‍ തെറ്റില്ല. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ആണുങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും ബാലകൃഷ്ണ പിള്ള.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി എന്നെ അങ്ങനെ കാണിക്കാം എന്ന് വിചാരിക്കണ്ട. രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ സീനിയറാ ഞാന്‍.

ജോര്‍ജിനെ പോലും വിളിച്ചു

ജോര്‍ജിനെ പോലും വിളിച്ചു

ഞാന്‍ യുഡിഎഫ് ഉണ്ടാക്കുമ്പോള്‍ പിസി ജോര്‍ജ് സ്‌കൂളിലെങ്ങാനും പഠിക്കുകയായിരിക്കും. ആ ജോര്‍ജ്ജിനെ പോലും യുഡിഎഫ് യോഗത്തിലേക്ക് വിളിച്ചു.

തങ്കച്ചനെ ചാവേറാക്കണ്ട

തങ്കച്ചനെ ചാവേറാക്കണ്ട

തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ പിപി തങ്കച്ചനെ വെറുതേ ചാവേറാക്കണ്ട.

തന്നെ നന്നാക്കണ്ട.. സ്വയം നന്നാകണം

തന്നെ നന്നാക്കണ്ട.. സ്വയം നന്നാകണം

തന്നെ നന്നാക്കാന്‍ നോക്കുന്നവര്‍ സ്വയം നന്നവാന്‍ നോക്കുകയാണ് വേണ്ടത്.

English summary
Punch dialogues of R Balakrishna Pillai in press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X