പേടിച്ച് ഒളിച്ചോടില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്നും മത്സരിക്കം: അമരീന്ദര്‍ സിങ്
ദില്ലി: 2022 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്. തന്റെ കുടുംബത്തിന്റെ കോട്ടയായ പട്യാലയിൽ നിന്ന് മത്സരിക്കുമെന്നാണ് ഞായറാഴ്ച മാധ്യമങ്ങളെ കണ്ട അദ്ദേഹം വ്യക്തമാക്കിയത്. ആരേയും പേടിച്ച് ഞാന്‍ എങ്ങോട്ടും ഒടിപ്പോവുകയില്ല. കഴിഞ്ഞ 400 വര്‍ഷത്തോളമായി ഞങ്ങളോടൊപ്പമുള്ള നഗരമാണ് പട്യാലയെന്നും അമിരീന്ദര്‍ സിങ് വ്യക്തമാക്കി.
മുന്‍പ് നാല് തവണ ഈ മണ്ഡലത്തെ അമരീന്ദര്‍ സിംങ് പ്രതിനിധീകരിച്ചിട്ടുണ്ട്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രണീത് കൗറായിരുന്നു ഈ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്.

സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പിയുമായി സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച സൂചനകളും അദ്ദേഹം നല്‍കി. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചാല്‍ 2022ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് അമരീന്ദര്‍ സിങ് നേരത്തെ തന്നെ പറഞ്ഞിരുന്നു. "കർഷകരുടെ പ്രതിഷേധം കർഷകരുടെ താൽപ്പര്യത്തിനനുസരിച്ച് പരിഹരിച്ചാൽ 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സീറ്റ് ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സഖ്യത്തില്‍ നിന്നും പുറത്ത് പോയി അകാലി ഗ്രൂപ്പുകൾ, പ്രത്യേകിച്ച് ദിൻഡ്‌സ ബ്രഹ്മപുര വിഭാഗങ്ങൾ പോലുള്ള സമാന ചിന്താഗതിക്കാരായ പാർട്ടികളുമായുള്ള സഖ്യവും ചര്‍ച്ചയിലുണ്ട് , "- എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ആദ്യം രംഗത്ത് എത്തിയ രാഷ്ട്രീയ നേതാക്കന്‍മാരില്‍ ഒരാള്‍ അമരീന്ദർ സിംഗായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് വലിയ പ്രഖ്യാപനമാണ്. ഗുരുനാനക് ജയന്തിയുടെ പുണ്യമേറിയ ദിനത്തില്‍ 3 കരിനിയമങ്ങൾ റദ്ദാക്കണമെന്ന ഓരോ പഞ്ചാബിയുടെയും ആവശ്യംഅംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെയും മുഴുവന്‍ പഞ്ചാബികളുടേയും നന്ദി അറിയിക്കുന്നുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും തുടര്‍ന്നുള്ള ദിനങ്ങളിലും സഹകരണം ഉണ്ടാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ നവജ്യോത് സിംഗ് സിദ്ധുവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സെപ്റ്റംബറിൽ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്ത് പഞ്ചാബ് ലോക് കോണ്‍ഗ്രസെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു.

2002 വരെ കോണ്‍ഗ്രസിനും ശിരോമണി അകാലി ദളിനും കാര്യമായ സ്വാധീനം ഉണ്ടായിരുന്ന മണ്ഡലമായിരുന്നു പട്യാല. സുര്‍ജിത് സിങ് കോലിയായിരുന്നു മണ്ഡലത്തില്‍ നിന്നും വിജയിച്ച അവസാനത്തെ ശിരോമണി അകാലി ദള്‍ നേതാവ്. 1992 ലായിരുന്നു അത്. അതിന് ശേഷം ഇന്നുവരെ മണ്ഡലത്തില്‍ ശിരോമണി അകാലിദള്‍ വിജയിച്ചിട്ടില്ല.

2022 ലാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആദ്യമായി പട്യാലയില്‍ മത്സരിച്ച് വിജയിക്കുന്നത്. 2012 ലും 2014 ലും അദ്ദേഹം വിജയം തുടര്‍ന്നു. പിന്നീട് ഒരിടവേളക്ക് ശേഷം 2019 ല്‍ വീണ്ടും ക്യാപ്റ്റന്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി. അമരിന്ദർ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് പട്യാല.












Click it and Unblock the Notifications