എടിഎമ്മില്‍ കയറി കളിവേണ്ട; കാശ് പോകും... പണം പിന്‍വലിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
കൊച്ചി: ബാങ്ക് ഇടപാടില്ലാത്തവര്‍ ആരുമുണ്ടാകില്ല. ബാങ്കിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായിട്ടാണ് എടിഎം കൗണ്‍റുകള്‍ വന്നത്. ഒട്ടേറെ ആവശ്യങ്ങള്‍ എളുപ്പത്തില്‍ ഇവിടെ സാധിക്കുന്നു. പണം പിന്‍വലിക്കല്‍ മുതല്‍ പിന്‍ നമ്പര്‍ മാറ്റുന്നത് മുതല്‍, അക്കൗണ്ടിലെ പണത്തിന്റെ വിവരങ്ങള്‍ അറിയല്‍... തുടങ്ങി പല കാര്യങ്ങള്‍ക്കും എടിഎം സഹായിക്കും. എന്നാല്‍ ഇനി മുതല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല.
അക്കൗണ്ടില്‍ പണമില്ലാതിരിക്കെ, എടിഎമ്മില്‍ കയറി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പണി കിട്ടും. ഇത്തരത്തിലുള്ള ഓരോ ഇടപാടിനും ഇനി ലെവി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങളുണ്ട്. പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും ചാര്‍ജായി ഈടാക്കും. മെയ് ഒന്ന് മുതലാണ് ഇത് നടപ്പാകുക.

അക്കൗണ്ടില്‍ പണമില്ലാത്ത കാരണത്താല്‍ എടിഎം കാശ് പിന്‍വലിക്കല്‍ പരാജയപ്പെടുകയാണെങ്കില്‍ 10 രൂപ ലെവി ഈടാക്കുമെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. എടിഎം ഇടപാടുകള്‍ പരാജയപ്പെടുമ്പോള്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി ഏഴ് പ്രവൃത്തി ദിവസത്തിനകം പരിഹരിക്കുമെന്നാണ് ആദ്യ കാര്യം.
ഇടപാട് നടന്ന തിയ്യതി മുതല്‍ 30 ദിവസത്തിനകം ക്ലെയിം ഉന്നയിച്ചാല്‍, പരിഹാരം വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം നല്‍കും. എടിഎം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ആശങ്കള്‍ക്കും കസ്റ്റര്‍ റിലേഷന്‍ഷിപ്പ് സെന്റര്‍ നമ്പര്‍ 0120-2490000 അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പര്‍ 18001802222 എന്നിവയില്‍ ബന്ധപ്പെടാം. ഡെബിറ്റ്, പ്രീ പെയ്ഡ് കാര്‍ഡ് ചാര്‍ജുകള്‍ വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജുകള്‍ എന്നിവ പുതുക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം
ബാങ്ക് കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് അത് ബ്ലോക്ക് ചെയ്യുക എന്നതാണ്. നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ ആദ്യം കാര്‍ഡ് ബ്ലോക്ക് ചെയ്യണം. കാര്‍ഡ് ലഭിക്കുന്നവര്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണിത്. ഇതിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. (18001802222, 18001032222). കൂടാതെ 0120 2490000 എന്ന നമ്പറിലും ബന്ധപ്പെടാം. ഈ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം ഈടാക്കും.
കാര്‍ഡ് നഷ്ടമായാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് മെസ്സേജ് അയക്കാം. 5607040 എന്ന നമ്പറിലേക്കാണ് മെസ്സേജ് അയക്കേണ്ടത്. കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സര്‍വീസ് ഉപയോഗിച്ചും കാര്‍ഡ് ബ്ലോക്ക് ചെയ്യാം. വാല്യു ആഡഡ് സര്‍വീസസ്-എമര്‍ജന്‍സി സര്‍വീസസ്-ഡെബിറ്റ് കാര്‍ഡ് ഹോട്ട് ലിസ്റ്റിങ് എന്ന വഴിയാണ് ഉപയോഗിക്കേണ്ടത്.












Click it and Unblock the Notifications