ഹരിദാസ് വധക്കേസ് പ്രതിയുടെ ഒളിത്താമസം: രേഷ്മയ്ക്ക് ജാമ്യം
കണ്ണൂർ; സി പി എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ പുന്നോല്‍ ഹരീന്ദ്രന്‍ വധക്കേസ് പ്രതി നിജിൻ ദാസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പിണറായി സ്വദേശിയായ അധ്യാപികയ്ക്ക് ജാമ്യം. ഇന്നലെ വൈകീട്ടോടെയായിരുന്നു രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്ത്. പിന്നീട് രാത്രിയോടെ തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതിയുടേ ജാമ്യാപേക്ഷ പരിഗണിച്ച തലശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ഇന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

രേഷ്മയുടെ പിണറായിയിലെ വീട്ടിലായിരുന്നു ഹരിദാസന്‍ വധക്കേസിലെ പ്രധാന പ്രതികളിരൊളായ നിഖില്‍ദാസ് ഒളിവില്‍ താമസിച്ചത്. പ്രതിയുടെ ഭാര്യയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു ഒളിസങ്കേതം കണ്ടുപിടിക്കാന്‍ പൊലീസിന് സാധിച്ചത്.
നിജിൻ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് ബോബേറ് നടന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സി പി എം പ്രാദേശി നേതൃത്വം വ്യക്തമാക്കിയത്. സാധാരണ പ്രവര്‍ത്തകരുടേ സ്വാഭാവിക പ്രതികരണം മാത്രമായിരിക്കാം ഇതെന്നും നേതാക്കള്‍ പ്രതികരിച്ചു.
സി പി എം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും സി പി എം പ്രാദേശിക നേതാവ് കക്കോത്ത് രാജൻ പറഞ്ഞു. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നു പ്രശാന്തിന്റേതെന്നും സി പി എം പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ കൂട്ടിച്ചേര്‍ത്തു.
വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ ഈ വീട്ടിലേക്ക് പ്രതി എത്തിയത്. പുതുതായി പണിത വീട് വാടകയ്ക്ക് നല്‍കി വരുവായിരുന്നു. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു എന്നാണ് പോലീസ് നിഗമനം.
അതേസമയം,രേഷ്മയും പ്രശാന്തും ആർഎസ്എസുമായി സഹകരിക്കുന്നവർ എന്നാണ് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കിയത്. രേഷ്മയും പ്രതി നിജിൽ ദാസും തമ്മിലുള്ള ദുരൂഹമായ ബന്ധം കാരണമാണ് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തിൽ പെരുമാറരുത്. അണ്ടല്ലൂർ ക്ഷേത്രത്തിലുണ്ടായ ഒരു പ്രശ്നത്തിൽ പ്രശാന്ത് ആർഎസ്എസ് അനുകൂല നിലപാട് എടുത്തിരുന്നുവെന്നും ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications