'അമ്മ'യെ കുറിച്ച് ലേഖനം: പി വത്സലക്ക് വിമര്‍ശനം
കാഞ്ഞങ്ങാട്: മാത അമൃതാനന്ദമയിയെ പുകഴ്ത്തി ലേഖനമെഴുതിയ സാഹിത്യകാരി പി വത്സലക്ക് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ വിമര്‍ശനം. സംഘടനയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന വത്സല അമൃതാനന്ദമയിയെ പുകഴ്ത്താന്‍ പാടില്ലായിരുന്നു എന്നാണ് കാസര്‍കോട് ജില്ലാ ശില്പ ശാലയില്‍ അഭിപ്രായമുയര്‍ന്നത്.
'തൊട്ടുണര്‍ത്താന്‍ ഒരു ചെറുവില്‍' എന്ന പേരിലാണ് അമൃതാന്ദമയിയുടെ 60-ാം പിറന്നാള്‍ ദിനത്തില്‍ പി വത്സല മാതൃഭൂമിയില്‍ ലേഖനമെഴുതിയത്. പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇപി രാജഗോപാലനാണ് ശക്തമായ ഭാഷയില്‍ വിമര്‍ശനമുമായി രംഗത്തെത്തിയത്. ശില്പശാലയില് അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാലമത്രയും വത്സല നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാണ് ലേഖനമെന്ന് രാജഗോപാലന്‍ പറഞ്ഞു. നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വേളയില്‍ തന്നെ ആള്‍ദൈവ പിന്തുണയുമായി വത്സല രംഗത്തെത്തിയത് കേരളത്തിന് അപമാനമാണ്. കലാകാരന്മാര്ക്ക് വരുന്ന ഇത്തരം പിശകുകള്‍ ചെറുതായി കാണാനാകില്ലെന്നും രാജഗോപാല്‍ പ്രസംഗത്തില്‍ പറഞ്ഞു.
ശില്പശാല ഉദ്ഘാടനം ചെയ്തത് കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വിഎന്‍ മുരളി ആയിരുന്നു. വത്സലയുടെ ലേഖനത്തെക്കുറിച്ച രാജഗോപാലന്‍ പറഞ്ഞത് തന്നെയാണ് സംഘടനയുടെ അഭിപ്രായമെന്ന് വിഎന്‍ മുരളിയും പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications