'ശൈലജ ടീച്ചറെ മാറ്റിയതിന്റെ ഉദ്ദേശം വെളിവാകുന്നത് ഇവിടെ; തിരുത്തല്‍ ശക്തികള്‍ ഉദയം ചെയ്യും'
മലപ്പുറം: ഡോക്ടര്‍ ഹാരിസ് ആരോഗ്യ രംഗത്തെ പോരായ്മകളും വീഴ്ചകളും തുറന്നുപറഞ്ഞതിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. ഹാരിസ് ഡോക്ടര്‍ ധൈര്യത്തിന്റെ പ്രതീകമാണ് എന്ന് അന്‍വര്‍ പറയുന്നു. ഉദ്യോഗസ്ഥ മേധാവികള്‍ക്ക് അദ്ദേഹം മാതൃകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മെറിറ്റ് സീറ്റുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍ക്കാരിന് ഏകദേശം 30 ലക്ഷം രൂപയാണ് ചെലവ്. 10 വര്‍ഷമെങ്കിലും ഇവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ സേവനം അനുഷ്ടിക്കണം എന്ന നിബന്ധന വേണം. പൊതുമുതല്‍ ഉപയോഗിച്ച് പഠിക്കുന്നവരെ കൊണ്ട് സമൂഹത്തിന് എന്തെങ്കിലും നേട്ടം വേണ്ടേ എന്നും അന്‍വര്‍ ചോദിക്കുന്നു.

അന്‍വറിന്റെ കുറിപ്പ് വായിക്കാം: ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ പട്ടാപ്പകല്‍ പൊതുമുതല്‍ കൊള്ള ചെയ്യപ്പെടുമ്പോള്‍ നമുക്കിടയില്‍ നിന്നു തന്നെ തിരുത്തല്‍ ശക്തികള്‍ ഉദയം ചെയ്യും.ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ വിഭാവനം ചെയ്തവരുടെ ദീര്ഘദര്ശനമെത്രേ അത്.
ഹാരിസ് ഡോക്ടര്‍ ധൈര്യത്തിന്റെ പ്രതീകമാണ്.സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവികള്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ്.ഒരു സിസ്റ്റത്തിനകത്തിരുന്ന് കൊണ്ട് തന്നെ സധൈര്യം സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ തുറന്നു പറയാന്‍ കാണിച്ച ആര്‍ജ്ജവത്തിന് റെഡ് സല്യൂട്ട്.
ഒന്ന് രണ്ട് കാര്യങ്ങള്‍ പറഞ്ഞു പോകാന്‍ ആഗ്രഹിക്കുന്നു.മെറിറ്റില്‍ പഠിച്ചിറങ്ങുന്ന ഒരോ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമായി 30 ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാറിന് ശരാശരി ചിലവഴിക്കേണ്ടി വരുന്നത്.അങ്ങനെ പൊതുഖജനാവിന്റെ സഹായത്തോടെ പഠിച്ച് ഡോക്ടറാകുന്നവര്‍ സമൂഹത്തോട് പ്രതിജ്ഞാബദ്ധമായിരിക്കാന് ഉത്തരവാദിത്വമുള്ളവരാണ്.ആ ഉത്തരവാദിത്വമാണ് ഡോക്ടര്‍ കഴിഞ്ഞദിവസം നിര്‍വഹിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടി കോഴ്സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പത്തുവര്‍ഷത്തോളമെങ്കിലും ശമ്പളത്തോടുകൂടി സര്‍ക്കാറിനെയും പൊതുജനങ്ങളെയും സേവിക്കണമെന്ന നിയമം അടിയന്തരമായി സര്‍ക്കാര്‍ പാസാക്കേണ്ടതുണ്ട്. പൊതു മുതല്‍ ഉപയോഗിച്ച് പഠിച്ചിറങ്ങിയവരെ കൊണ്ട് നാടിന് എന്തെങ്കിലും നേട്ടം ഉണ്ടാവണ്ടേ?
മറ്റൊരു കാര്യം 'പണിമുടക്കുന്ന' സര്‍ക്കാര്‍ ആശുപത്രികളിലെ മെഷിനറികളാണ്.എക്സ്-റേ,സ്കാനിങ്,ലാബ് തുടങ്ങി സര്‍ക്കാര്‍ ആശുപത്രികളിലെ സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കേണ്ട മിഷിനുകള്‍ എല്ലാം 'കൃത്യമായി' പ്രവര്‍ത്തനരഹിതമാകുന്നത് ഗൗരവതരമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.ഇതിനു പിന്നില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ചുറ്റും കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എക്സ് റേ സ്കാനിങ് ലാബ് കേന്ദ്രങ്ങള്‍ ഇതിന് തെളിവാണ്.ഇത്തരം കേന്ദ്രങ്ങളുമായി അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചിലര്‍ക്കെങ്കിലും അവിശുദ്ധ ബാന്ധവമുണ്ട് എന്നതില്‍ ആര്‍ക്കാണ് സംശയം!
ഇത്തരം മെഷിനറികള്‍ സ്ഥാപിക്കുന്ന സമയത്ത് തന്നെ കേടുപാടുകള്‍ പരിഹരിക്കാനും ബന്ധപ്പെട്ട കമ്പനിക്ക് ചുമതലയുണ്ട് എന്ന് വ്യവസ്ഥയുള്ളത് മറക്കരുത്.ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് ആവില്ല.
കോടിക്കണക്കിന് രൂപയുടെ ടെന്‍ഡറുകളും കമ്മീഷനുകളും തീവെട്ടി കൊള്ളയും തുറന്നു കാണിക്കുന്നതാണ് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ശോചനീയാവസ്ഥ.
അവസാനമായി പറയാനുള്ളത് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ നിരുത്തരവാദിത്വത്തെയും കെടുകാര്യസ്ഥതയും കുറിച്ചാണ്.ഇത്തരത്തില്‍ ഒരു പിഴവ് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥനോട് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം എഴുതിയ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പകരം ആര്‍ജ്ജവം ഉണ്ടെങ്കില്‍ ആരോഗ്യമന്ത്രി നേരിട്ട് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.പക്ഷേ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ,സര്‍ക്കാര്‍ ശ്രമിച്ചത് പ്രതികരിച്ച വകുപ്പ് മേധാവിയായ ഡോക്ടറുടെ വായടപ്പിക്കാനാണ്.ഇത് ജനാധിപത്യ രീതിയല്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇത്തരം കാര്യങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് എന്നതാണ് വസ്തുത.ആരോഗ്യവകുപ്പില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ വകുപ്പിലും നേരിട്ട് ഇടപെടുകയാണ് മുഖ്യമന്ത്രിയും കുടുംബവും.മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന സെക്രട്ടറിമാര്‍ എല്ലാ വകുപ്പ് മന്ത്രിമാരോടൊപ്പംവും ഉന്നത സ്ഥാനങ്ങളില്‍ ഉണ്ട്.
മന്ത്രിമാര്‍ ബോര്‍ഡ് വെച്ച കാറില്‍ യാത്ര ചെയ്യുന്ന അലങ്കാരം മാത്രമാണ്. ആരോഗ്യമന്ത്രി എന്ന നിലയില്‍ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ച സഖാവ് ശൈലജ ടീച്ചറെ പ്രസ്തുത സ്ഥാനത്തു നിന്നും നീക്കിയതിന്റെ യഥാര്‍ത്ഥ ഉദ്ദേശം വെളിവാകുന്നത് ഇവിടെയാണ്.പാര്‍ട്ടിയുടെ ഉന്നത പദവിയിലിരിക്കുന്ന ടീച്ചറുടെ വകുപ്പില്‍ ഇടപെടാനും നിയന്ത്രിക്കാനും സാധിക്കില്ല എന്ന് തന്നെയാണ് കാരണം.
എത്ര മൂടി വെക്കാന്‍ ശ്രമിച്ചാലും,അടിച്ചമര്‍ത്തിയാലും,തിരുത്തല്‍ ശക്തികള്‍ ഉദയം ചെയ്യും.ഞാന്‍ പറഞ്ഞില്ലേ ഇത് ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയാണ്.പിണറായിസത്തിന്റെ കെട്ടകാലത്ത് ഡോക്ടര്‍ ഹാരിസിനെ പോലുള്ളവര്‍ പകരുന്ന വെളിച്ചം മാത്രമാണ് ആശ്വാസകരം.
(പി.വി അന്‍വര്‍)
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications