കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറ്റുമെങ്കിൽ ജയിലിലടക്കണം,കിർമ്മാനി മനോജിന്‍റേയോ മുഹമ്മദ് ഷാഫിയുടെയോ സെല്ലിലാണെങ്കിൽ നല്ലത്'

  • By
Google Oneindia Malayalam News

കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ നോട്ടീസ് അയച്ച പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്‍റെ പ്രതികരണം. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് ചെയ്യുന്നതെന്ന് ഫിറോസ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫിറോസിന്‍റെ കുറിപ്പ് ഇങ്ങനെ

pkfiros-

'മന്ത്രിമാരുടെ അഴിമതിയിൽ അന്വേഷണമില്ല. ഒരു പാവം പ്രവാസിയുടെ മരണത്തിന് ഉത്തരവാദിയായ ചെയർപേഴ്സണെതിരെ നടപടി ഇല്ല. പോരാത്തതിന് പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ അഭിമന്യുവിനെ കൊന്ന പ്രതികളെ പിടികൂടാതെ ഒത്തു കളിക്കും. പക്ഷേ പിണറായിത്തമ്പുരാന്റെ സർക്കാറിനെതിരെ മിണ്ടിയാൽ മട്ടു മാറും. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തും. അവരുടെ പേരിൽ കള്ളക്കേസെടുക്കും.

ഒറ്റ അപേക്ഷയേ ഉള്ളൂ. പറ്റുമെങ്കിൽ ജയിലിലടക്കണം. കിർമ്മാനി മനോജിന്റെയും മുഹമ്മദ് ഷാഫിയുടെയും സെല്ലിലാണെങ്കിൽ അത്രയും നല്ലത്. അവിടുന്നും ഭീഷണിപ്പെടുത്താലോ...'.

Recommended Video

cmsvideo
നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?'

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെടി ജലീല്‍ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായി പികെ ഫിറോസ് വ്യാജരേഖ ചമച്ചതെന്നാണ് ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലെ ആരോപണം. ജയിംസ് മാത്യു തനിക്ക് തന്ന കത്തല്ല ഫിറോസ് പുത്തുവിട്ടതെന്ന് മന്ത്രി എസി മൊയ്തീനും വ്യക്തമാക്കിയിരുന്നു.

English summary
'Put in jail, and will be good if it is in kirmani's cell' says PK Firos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X