കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവൈപ്പ് ജനങ്ങളെ തള്ളി പിണറായി!! ആശങ്ക വെറുതെ!! പോലീസ് നടപടിയെ കുറിച്ച് മിണ്ടാതെ സ്കൂട്ടായി!!

പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപമെന്നും അത് പരിശോധിക്കാൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പുതുവൈപ്പ് ഐഒസി പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരക്കാരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ അറിയിക്കവെയായിരുന്നു പിണറായി ഇക്കാര്യം പറഞ്ഞത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപമെന്നും അത് പരിശോധിക്കാൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അത് പരിശോധിക്കും വരെ നിർമ്മാണം നിർത്തിവയ്ക്കാൻ ഐഒസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

pinarayi vijayan

അതേസമയം ഐഒസിയിൽ സമരം നടത്തിയവർക്കു നേരെ പോലീസ് നിടത്തിയ ആക്രമണത്തിൽ പിണറായി മൗനം പാലിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ ക്രൂരമായി നേരിട്ട ഡിസിപി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യുമോ എന്ന ചോദ്യത്ത്ന് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

പുതുവൈപ്പിലെ ഐഒസി പാചക വാതക ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് പിണറായി വ്യക്തമാക്കി. എന്നാൽ തത്ക്കാലത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഐഒസിയോട് ആവശ്യപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

English summary
puthu vype strike people's confusion baseless.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X