കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഞ്ച് തകർന്ന് പോകും; പച്ചക്കാട്ടിലുണ്ടായത് 80 വീടുകൾ, അവശേഷിക്കുന്നത് 11,ഒരു ഗ്രാമം തന്നെ ഓർമ്മയായി

Google Oneindia Malayalam News

പുത്തുമല: സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് പുത്തുമല നിവാസികളായിരുന്നു. നിമിഷം നേരം കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതാകുകയായിരുന്നു. പുത്തുമല എന്ന ചെറുഗ്രാമത്തിലേക്ക് കുത്തിയൊഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും പച്ചക്കാട്ടിലേതായിരുന്നു.

<strong>കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം</strong>കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

മേലെ പച്ചക്കാട്, പച്ചക്കാട് എന്നിവിടങ്ങളിലായി എൺപതോളം വീടുകളുണ്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മണ്ണിടിച്ചിലിന് ശേഷം അവശേഷിക്കുന്നത് വെറും 11 വീടുകൾ മാത്രം. ബാക്കിയെല്ലാം മണ്ണിനടിയിലാണ്. മൂന്നിറിലധികം പേരാണ് ഇവിടെ താമസിച്ചിരുന്നത്. സർക്കാരിന്റെ പ്രാഥമിക കണക്ക് അനുസരിച്ച് പച്ചക്കാട് മേഖലയിൽ 54 വീടുകൾ പൂർണ്ണമായി തകർന്നെന്നാണ് റിപ്പോർട്ട്.

പച്ചക്കാട് പ്രദേശം

പച്ചക്കാട് പ്രദേശം

ഭാഗ്യം കൊണ്ടാണ് പച്ചക്കാട്ടുകാർ രക്ഷപ്പെട്ടത്. ഒരു വീട് തകർന്നതായികുന്നു വരാനിരിക്കുന്ന വലിയ ദുരന്ത്തിന്റെ ആദ്യ സൂചന. വീട് തകരുന്നത് കണഅ‍മുന്നിൽ കണ്ടപ്പോൾ സംശയിക്കാൻ നിൽക്കാതെ എല്ലാവരും മലയിറങ്ങുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഉരുൾപൊട്ടി. പച്ചക്കാട്ട് മേഖലയിൽ മൂന്നറിലധികം പേരാണ് താമസിച്ചിരുന്നത്.

ഇനി അത് കാണാനാകില്ല

ഇനി അത് കാണാനാകില്ല

കാണാതായവരിലൽ പച്ചക്കാട്ടുകാരുമുണ്ട്. ഇനിയൊരിക്കലും ജനവാസം സാധ്യമാകാത്ത വിധം പച്ചക്കാട് തകർന്നു. ഭാഗീകമായി തകർന്ന വീടുകൾ പോലും ഉപയോഗശൂന്യമാണ്. പൂർണ്ണമായി തകർന്നെന്നേ പറയാൻ കഴിയൂ. ഉരുൾപൊട്ടലിൽ ഭയന്നോടിയ പലരും നാടിന്റെയോ വീടിന്റെയോ ഇപ്പോഴത്തെ അവസ്ഥ ഇതുവരെ കണ്ടിട്ടില്ല. ഇനി അത് കാണാനുള്ള ത്രാണിയും അവർക്കുണ്ടാകില്ല. ഓരോരുത്തരുടെയും ആയുഷ്ക്കാല സമ്പാദ്യമാണ് തകർന്നടിഞ്ഞ് ഇല്ലാതായത്.

സ്വകാര്യ ഡോഗ് ഏജൻസി

സ്വകാര്യ ഡോഗ് ഏജൻസി

അതേസമയം പ്രളയം തകർത്തെറിഞ്ഞ പുത്തുമലയിലും കളവ്പാറയിലും ബുധനാഴ്ചയും തിരച്ചിൽ നടത്തും. മണ്ണിനടിയിൽ അകപ്പെട്ടവർക്കായി സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരച്ചിൽ ബുധനാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആളുകൾ കുടുങ്ങി കിടക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളിലും തിരച്ചിൽ തുടരും. അതേസമയം സ്വകാര്യ ഡോഗ് ഏജൻസിയെ ദുരന്തഭൂമിയിൽ എത്തിച്ചും തിരച്ചിലിന് ശ്രമിക്കുന്നുണ്ട്.

പുത്തുമലയിൽ ഏഴ് പേരെ കൂടി കണ്ടെത്താനുണ്ട്

പുത്തുമലയിൽ ഏഴ് പേരെ കൂടി കണ്ടെത്താനുണ്ട്

പുത്തുമലയിൽ ഇനി ഏഴ് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. 10 മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. കളവപ്പാറയിൽ 23 മൃതദേഹങ്ങളും കിട്ടി. 36 പേർ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് കണക്ക്. സംസ്ഥാനത്ത് മഴക്കെടുത്തിൽ‌ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി. വയനാട് പുത്തുമലയിൽ തുടർച്ചയായ അഞ്ചാം ദിവസമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പന്ത്രണ്ടോളം ഹിറ്റാച്ചികളാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.

Recommended Video

cmsvideo
കവളപ്പാറയിലെ കണ്ണീര്‍ കാഴ്ചകള്‍ | Oneindia Malayalam
വീണ്ടും ശക്തമായ മഴ

വീണ്ടും ശക്തമായ മഴ

അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്ന അവസ്ഥയാണുള്ളത്. കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

English summary
Puthumala have huge loss over kerala in flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X