അഴിമതിക്കെതിരായ പ്രമേയത്തിന് കൂട്ടുനിന്നില്ല; പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
താമരശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ യുഡിഎഫിലെ കെ.കെ നന്ദകുമാര്‍ രാജിവെച്ചു എല്‍ഡിഎഫിനു ഭൂരിപക്ഷമുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തതിനെ തുടര്‍ന്നായിരുന്നു യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എല്‍ഡിഎഫില്‍ പട്ടികജാതി വിഭാഗക്കാര്‍ ആരും ജയിച്ചിരുന്നില്ല.
ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിന്റെയും അഴിമതിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് കെ.കെ നന്ദകുമാര്‍ പറഞ്ഞു. 21ന് ചേര്‍ന്ന ഭരണസിതി യോഗത്തില്‍ ഒരു അഴിമതിയാരോപണത്തിന് എതിരായി വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് പ്രസിഡന്റിന്റെ വിയോജനക്കുറിപ്പോടെ പാസാക്കി. വിയോജനക്കുറിപ്പ് പ്രസിഡന്റിന്റേത് ആയതിനാല്‍ തീരുമാനം നടപ്പാക്കാന്‍ ഭരണസമിതിക്കു കഴിഞ്ഞതുമില്ല.

ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ നടത്തിയ കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം. ഒരു വര്‍ഷം പഴക്കമുള്ള കിണറിന് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം നല്‍കി എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് വാര്‍ഡംഗം നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ പദ്ധതിയുടെ കരാര്‍ ജീവനക്കാരിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ ആയിരുന്നു വൈസ്പ്രസിഡന്റിന്റെ പ്രമേയം.












Click it and Unblock the Notifications