ചാണ്ടി ഉമ്മനോട് മുട്ടാന്‍ ജെയ്ക് സി തോമസ്; എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി, പ്രഖ്യാപനം നാളെ
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം നാളയാണ് ഉണ്ടാകുക. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ കൊടുത്ത ഒരേ ഒരു പേര് ജെയ്ക്കിന്റേതായിരുന്നു. ജെയ്ക് ഉള്‍പ്പടെയുള്ള മൂന്ന് നേതാക്കളുടെ പേര് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിക്ക് ശേഷം ഉണ്ടാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ നിങ്ങള്‍ പറഞ്ഞുകഴിഞ്ഞല്ലോയെന്നും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ക്ക് തിടുക്കമില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയിലേത് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി തീരുമാനത്തിന് പിന്നാലെയാണ് ജെയ്ക് സി തോമസിന്റെ പ്രതികരണം. പുതുപ്പള്ളില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ്. 2016 മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച് ജെയ്ക് പരാജയപ്പെട്ടിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ജെയ്ക്. 1970 ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും 26 വയസായിരുന്നു.
മണര്‍കാട് ചിറയില്‍ പരേതനായ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിയമസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനും ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം സി എം എസ് കോളേജില്‍ പഠിച്ച ജെയ്ക് സി തോമസ് ബി എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം എ പൂര്‍ത്തിയാക്കി. എസ് എഫ് ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications