Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാപ്പാന്റെ വിളികേട്ട് സാധു'; ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗിനിടെ കാടുകയറിയ കൊമ്പനെ കണ്ടെത്തി

കോതമംഗലം: സിനിമാ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിക്കയറിയ കൊമ്പനെ തിരികെയെത്തിച്ചു. പുതുപ്പള്ളി സാധു എന്ന ആനയെയാണ് പാപ്പാനും വനംവകുപ്പ് ഉദ്യോഗസ്ഥരും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തിരികെ എത്തിച്ചത്. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിച്ച ആനകള്‍ ഇന്നലെയാണ് പരസ്പരം ഏറ്റുമുട്ടിയത്.

തടത്താവിള മണികണ്ഠന്‍ എന്നയുടെ ആക്രമണത്തിന് പിന്നാലെയാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. മണികണ്ഠനും പിന്നാലെ കാടുകയറിയെങ്കിലും അല്‍പസമയത്തിനുള്ളില്‍ കണ്ടെത്താനായിരുന്നു. എന്നാല്‍ സാധുവിനെ കണ്ടെത്താനായിരുന്നില്ല. ഇന്നാലെ രാത്രി മുഴുവന്‍ വനത്തിലായിരുന്നു സാധു കഴിഞ്ഞത്. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് സാധുവിനെ കണ്ടെത്തിയത്.

Vijay Devarakonda

പ്രതീകാത്മകചിത്രം

പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ആനയെ കണ്ടെത്തിയത്. നാട്ടാനകള്‍ പൊതുവെ പെട്ടെന്ന് കാടിന്റെ സാഹചര്യവുമായി പൊരുത്തപ്പെടില്ല. അതിനാല്‍ തന്നെ വെളിച്ചം വീണതോടെ തന്നെ ജനവാസമേഖലയ്ക്ക് സമീപത്തേക്ക് സാധു മടങ്ങി വരികയായിരുന്നു. സാധുവിന്റെ ഒന്നാം പാപ്പനും തിരച്ചില്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഒന്നാം പാപ്പന്റെ ശബ്ദം കേട്ടതോടെ ആന സംഘത്തോടൊപ്പം അനുസരണയോടെ നിലകൊണ്ടു.

ചിത്രീകരണത്തിനിടെ കുത്തേറ്റതിന്റേയും രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്നതിന്റേയും അവശതകള്‍ മാറ്റി നിര്‍ത്തിയാല്‍ ആന ആരോഗ്യവാനാണ് എന്നാണ് വിവരം. ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് സാധുവിനെ കാട്ടില്‍ നിന്ന് കൊണ്ടുവന്നത്. വെറ്റിനറി ഡോക്ടര്‍ ആനയെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തിയിട്ടുണ്ട്. അഞ്ച് ആനകളെ ഉള്‍പ്പെടുത്തിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മണികണ്ഠന്‍, സാധുവിനെ ആക്രമിച്ചത്.

പിന്നാലെ രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഇത് കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമാ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തരായി ഓടി. ആനകളെ വെച്ച് രണ്ട് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതില്‍ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. സംസ്ഥാനത്ത് ഏറെ ആരാധാകരുള്ള പുതുപ്പള്ളി സാധുവിന് സിനിമയില്‍ 'അഭിനയിക്കാനുള്ള' വനം വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ട്.

പേര് പോലെ തന്നെ ശാന്തപ്രകൃതക്കാരനാണ് സാധു. തൃശൂര്‍ പൂരം അടക്കമുള്ള കേരളത്തിലെ പ്രധാന ഉത്സവങ്ങളിലും സാധു എഴുന്നെള്ളാറുണ്ട്. തമിഴ്-തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സാധുവിന് 52 വയസുണ്ട്. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് സാധു. 1998 ല്‍ ആണ് അസമില്‍ നിന്ന് സാധു കേരളത്തില്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+