പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് എത്ര ഭൂരിപക്ഷം? ജെയ്ക്ക് സി തോമസിന്റെ മറുപടി ഇങ്ങനെ
കോട്ടയം: പുതുപ്പള്ളിയില്‍ ഇടതുപക്ഷത്തിന് എത്ര ഭൂരിപക്ഷം ലഭിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയില്‍ മത്സരമേ ഇല്ലെന്ന നിലയിലായിരുന്നു തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ യുഡിഎഫ് നേതാക്കളുടെ മനോഭാവം. എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് വരെ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഏതാനും ദിവസം പിന്നിട്ടപ്പോഴേക്കും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന നിലയിലേക്ക് മത്സരം മാറിയെന്ന് മാധ്യമങ്ങള്‍ തന്നെ പറയേണ്ടി വന്നുവെന്നും എല്‍ ഡി എഫ് സ്ഥാനാർത്ഥി പറയുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനം മുതല്‍ ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് ദിവസം വരെ എല്‍ഡിഎഫിന്റെ ഗ്രാഫ് മുകളിലേക്കായിരുന്നു. ഏതെങ്കിലും ദിവസം അത് താഴ്ന്ന പോയിട്ടുണ്ടോ? അനുദിനം ആ ഗ്രാഫ് കുതിച്ചുയരുകയായിരുന്നു. ഭൂരിപക്ഷം സംബന്ധിച്ച് ഇപ്പോള്‍ ഒരു പ്രവചനത്തിന് ഞാന്‍ തയ്യാറല്ല. പല തരത്തിലുള്ള സർവ്വേകളും ഇതിനോടകം തന്നെ വന്നിട്ടുണ്ടല്ലോയെന്നും ജെയ്ക്ക് ചോദിക്കുന്നു.

പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ മത്സരിക്കുന്നത്. വികസന രാഷ്ട്രീയവും പുതുപ്പള്ളിയുടെ ജീവിത അനുഭവങ്ങളും മുന്നോട്ട് വെച്ചാണ് ഞങ്ങള്‍ വോട്ട് തേടിയത്. മാറാന്‍ ഉറച്ച് നിന്നിരുന്ന പുതുപ്പള്ളിയുടെ പ്രതികരണം എന്തായിരുന്നുവെന്നത് കഴിഞ്ഞ തവണ തന്നെ നമ്മള്‍ കണ്ടതാണ്. ആ സമയത്തുണ്ടായ മുന്നേറ്റത്തിന്റെ തുടർച്ചയ്ക്കായിരിക്കും ഈ തിരഞ്ഞെടുപ്പും സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ ജെയ്ക്ക് സി തോമസ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി ബെംഗളൂരുവിൽ എത്തിയ കെസി ജോസഫിനേയും എംഎം ഹസ്സനെയും ബെന്നി ബെഹ്നാനെയും , അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന രീതിയിൽ പ്രചരിക്കുന്ന ഓഡിയോ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും ജെയ്ക്ക് ആരോപിച്ചു.
'വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നു. അത് നമ്മുടെ വിജയന്‍ പറ്റിച്ച പണിയാണ് എന്നാണ് പറയുന്നത്. ആരാണ് ആ വിജയന്‍? അത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ? കോട്ടയം ജില്ലയിലുള്ള പഞ്ചായത്ത് പ്രസിഡന്റ് പദവിയിലൊക്കെ ഇരുന്ന കോണ്‍ഗ്രസ് നേതാവ് വിജയ കുമാര്‍ ആണ് ആ വിജയന്‍. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം? കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രചാരണമാണ് ഓഡിയോ ക്ലിപ്പ് വിവാദം. അല്ലാതെ യുഡിഎഫിന്റെ സമുന്നതനായ ഒരു നേതാവ് മറ്റൊരുളാമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മറ്റാര്‍ക്ക് പുറത്തുവിടാന്‍ കഴിയും, മറ്റാര്‍ക്ക് ചോര്‍ത്താന്‍ കഴിയും'- ഇടത് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications