2021 ലെ 9044 അല്ല ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ചെറിയ ഭൂരിപക്ഷം: മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും വീഴ്ത്തി
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. പരസ്യ പ്രചരണം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം ശേഷിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എകെ ആന്റണി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം തന്നെ ഇരു സ്ഥാനാർത്ഥികള്‍ക്കും വേണ്ടി മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു.
മണ്ഡലത്തിന്റെ ഇന്നുവരേയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ വിജയിച്ചവരുടെ കോളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിരിക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഉമ്മന്‍ ചാണ്ടിയല്ലാതെ പുതുപ്പള്ളിയില്‍ നിന്നും വിജയിച്ച് നിയമസഭയിലേക്ക് എത്തിയത് പിസി ചെറിയാന്‍, ഇഎം ജോർജ് എന്നീ രണ്ട് പേർ മാത്രം.

1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ പിസി ചെറിയാനായിരുന്നു പുതുപ്പള്ളിയിലെ വിജയി. 1960 ലും അദ്ദേഹത്തിന് വിജയം തുടരാന്‍ സാധിച്ചു. എന്നാല്‍ 1967 ല്‍ മണ്ഡലം ആദ്യമായി സി പി എം പിടിച്ചെടുത്തു. സ്വാതന്ത്ര സമര നേതാവ് കൂടിയായിരുന്ന ഇ എം ജോർജായിരുന്നു വിജയി. 1965 ലെ തിരഞ്ഞെടുപ്പിലും ഇ എം ജോർജ് പുതുപ്പള്ളിയില്‍ നിന്നും വിജയിച്ചിരുന്നെങ്കിലും നിയമസഭ ചേരാന്‍ കഴിയാതെ പിരിച്ച് വിട്ടതിനെ തുടർന്ന് അദ്ദേഹം ഉള്‍പ്പെടേയുള്ളവർക്ക് സത്യ പ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല.
1970 ലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. കരുത്തനായ ഇഎം ജോർജിനെ മലർത്തിയടിച്ച് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തി. പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ മത്സരവും വിജയവും പുതുപ്പള്ളിക്കാരുടെ ഒരു ശീലമായി മാറുന്നതാണ് നാം കണ്ടത്.
1977 ലെ തിരഞ്ഞെടുപ്പില്‍ സി പി എം വിട്ടുനിന്ന് അതിനോടകം തന്നെ ഭാരതീയ ലോക് ദളിന്റെ ഭാഗമായി മാറിയിരുന്ന മുന്‍ എം എല്‍ എ പിസി ചെറിയാനെയായിരുന്നു ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്ത് ഇറക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 15910 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം വിജയം.
1980 ലേക്ക് എത്തിയപ്പോള്‍ ഇത്തവണ ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താനായി ഇടതുപക്ഷം സ്വതന്ത്ര വേഷത്തില്‍ ഇറക്കിയത് എം ആർ ജി പണിക്കറെയായിരുന്നു. പക്ഷെ മുന്നാം വിജയവുമായി ഉമ്മന്‍ചാണ്ടി ഹാട്രിക് അടിച്ചപ്പോള്‍ ഭൂരിപക്ഷം 13659. 1982 ല്‍ ഐസിഎസ് (ഇന്ത്യന്‍ കോണ്‍ഗ്രസ് - സെക്കുലർ) സ്ഥാനാർത്ഥി തോമസ് രാജനെ 15983 വോട്ടിന് തോല്‍പ്പിച്ച് ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം വിജയം.
1987 ലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വീണ്ടുമൊരിക്കല്‍ കൂടി സിപിഎം സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നത്. ഇന്നത്തെ സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവനായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിയുടെ നിയോഗം. പക്ഷെ നേരിടേണ്ടി വന്നത് 9164 വോട്ടിന്റെ പരാജയം. 91 ലും വാസവന്‍ തന്നെ എതിരാളി, വീണ്ടും തോല്‍വി, ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 13811.
96 ല്‍ സി പി എമ്മില്‍ നിന്നും സ്ഥനാർത്ഥിയായി എത്തിയത് റജി സക്കറിയ. ശക്തമായ മത്സരമായിരുന്നെങ്കിലും 10155 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു കയറി. 2001 ല്‍ ഉമ്മന്‍ ചാണ്ടിയോട് തോല്‍ക്കാനുണ്ടായ നിയോഗം മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ചെറിയാന്‍ ഫിലിപ്പിനായിരുന്നു. ഭൂരിപക്ഷം-12575.
2006 ല്‍ 19863 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഒമ്പതാമത് വിജയം. എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയി ആയിരുന്നു എതിരാളി. പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്നത് 2011 ലായിരുന്നു. സി പി എം സ്ഥാനാർത്ഥി സുജ സൂസന്‍ ജോർജിനെതിരെ 33,225 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പത്താമത് വിജയം.
2016 ലാണ് പുതുപ്പള്ളിക്കാരന്‍ കൂടിയായ ജെയ്ക്ക് സി തോമസ് ഉമ്മന്‍ ചാണ്ടിയുടെ എതിരാളിയായി ആദ്യമായി എത്തുന്നത്. കന്നിയങ്കത്തില്‍ 27092 വോട്ടിന്റെ പരാജയമായിരുന്നു ജെയ്ക്ക് സി തോമസിന് ഇടത് തരംഗത്തിലും നേരിടേണ്ടി വന്നത്. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ തന്നെ ജെയ്ക്കിന് സാധിച്ചു. 9,044 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു പുതുപ്പള്ളിയിലെ അവസാന അങ്കത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് വിജയിക്കാന്‍ സാധിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications