കേരളം ആവേശത്തോടെ അറിയാൻ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ച
Sep 05, 2023, 7:45 pm IST
മണിക്കൂറുകളോളം പോളിംഗ് ബൂത്തിൽ നിന്നിട്ടും പലരും വോട്ട് ചെയ്യാനാവാതെ തിരിച്ച് പോയെന്ന് ചാണ്ടി ഉമ്മൻ
Sep 05, 2023, 7:16 pm IST
പുതുപ്പള്ളിയിൽ പോളിംഗ് 71.68 ശതമാനം
Sep 05, 2023, 7:05 pm IST
പുതുപ്പള്ളിയിൽ പോളിംഗ് 70 ശതമാനം കടന്നു
Sep 05, 2023, 6:54 pm IST
പല ബൂത്തുകളിലും പോളിംഗ് വൈകിയത് സംശയകരമെന്ന് ചാണ്ടി ഉമ്മൻ, പരിശോധിക്കുമെന്ന് കളക്ടർ
Sep 05, 2023, 6:41 pm IST
വോട്ടിംഗ് സമയം അവസാനിച്ചു. ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി ഗേറ്റ് അടച്ചു
Sep 05, 2023, 6:21 pm IST
പുതുപ്പള്ളിയിൽ പോളിംഗ് ഇതുവരെ 68. 93 ശതമാനം
Sep 05, 2023, 6:04 pm IST
6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ആളുകൾ ക്യൂവിൽ ഉണ്ടെങ്കിൽ പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് അടച്ചശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകിയ ശേഷം വോട്ട് രേഖപ്പെടുത്താൻ അവസരം നൽകും
Sep 05, 2023, 5:46 pm IST
പോളിംഗിനായി നീണ്ട നിരയുള്ള 32 ബൂത്തുകളിൽ കൂടുതൽ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
പുതുപ്പള്ളിയിലെ മികച്ച പോളിംഗ് നല്ല സൂചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ജെയ്ക്കിന് അനുകൂലമായ സാഹചര്യം. ഈസി വാക്കോവര്‍ എന്ന യുഡിഎഫ് ധാരണ പൊളിഞ്ഞെന്നും ഗോവിന്ദന്
READ MORE
12:06 AM, 5 Sep
മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ട്.പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
12:12 AM, 5 Sep
വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്
6:11 AM, 5 Sep
ഇന്ന് ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് മണി വരയൊണ് വോട്ട് ചെയ്യാനുള്ള സമയം
6:26 AM, 5 Sep
യു ഡി എഫിനായി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. എല്‍ ഡി എഫിനായി ജെയ്ക് സി തോമസും എന്‍ ഡി എയ്ക്കായി ലിജിന്‍ ലാലും മത്സരിക്കുന്നു.
6:39 AM, 5 Sep
ആം ആദ്മി പാര്‍ട്ടിക്കായി ലൂക്ക് തോമസ് മത്സരിക്കുന്നു. പി കെ ദേവദാസ്, ഷാജി, സന്തോഷ് പുളിക്കല്‍ എന്നിവര്‍ സ്വതന്ത്രരായും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.
7:03 AM, 5 Sep
വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളില്‍ നീണ്ട നിര. ക്യൂവില്‍ ഭൂരിഭാഗവും സ്ത്രീകള്‍
7:09 AM, 5 Sep
ചാണ്ടി ഉമ്മന്‍ വോട്ടര്‍മാരോട്
7:11 AM, 5 Sep
വോട്ടര്‍മാരോടുള്ള ജെയ്ക് സി തോമസിന്റെ അഭ്യര്‍ത്ഥന
7:30 AM, 5 Sep
മണ്ഡലത്തില്‍ ആകെ 182 ബൂത്തുകള്‍. 675 അംഗ പൊലീസ് സേന സുരക്ഷയൊരുക്കുന്നു. 10 പോളിംഗ് സ്റ്റേഷനുകള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍.
7:33 AM, 5 Sep
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂള്‍ ബൂത്തില്‍ വോട്ട് ചെയ്യും. ജെയ്ക് സി തോമസിന്റെ വോട്ട് മണര്‍കാട് എല്‍പി സ്കൂളില്‍
7:36 AM, 5 Sep
ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല
7:42 AM, 5 Sep
പുതുപ്പള്ളിയില്‍ ഇടത് അനുകൂല കാലാവസ്ഥയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മണ്ഡലത്തിലെ വികസന മുരടിപ്പിന് ജനം മറുപടി നല്‍കുമെന്നും ജെയ്ക് സി തോമസ്
8:04 AM, 5 Sep
പുതുപ്പള്ളി സംസ്ഥാന സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
8:09 AM, 5 Sep
വാകത്താനത്തെ 163-ാം ബൂത്തില്‍ യന്ത്രത്തകരാര്‍. പുതിയ വോട്ടിംഗ് മെഷീന് എത്തിച്ച് പ്രശ്നം പരിഹരിച്ചു
8:28 AM, 5 Sep
അയര്‍ക്കുന്നം എല്‍പി സ്കൂളിലെ പത്താം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് വൈകി. യന്ത്രത്തകരാര്‍ മൂലമാണ് വോട്ടെടുപ്പ് വൈകിയത്.
8:30 AM, 5 Sep
മണ്ഡലത്തിലെ വികസനം തടസപ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ചാണ്ടി ഉമ്മന്‍
8:44 AM, 5 Sep
182 ബൂത്തുകളിലും വോട്ടെടപ്പ് പുരോഗമിക്കുന്നു. എട്ട് മണി വരെ ഏഴ് ശതമാനം പോളിംഗ്
8:53 AM, 5 Sep
ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. ചികിത്സയുടെ വിവരങ്ങള്‍ ഉമ്മന്‍ചാണ്ടി തന്നെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്. 20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്ന് ചാണ്ടി ഉമ്മന്‍
8:54 AM, 5 Sep
മണര്‍കാട്ടെ 72-ാം ബൂത്തില്‍ ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. 54 മിനിറ്റോളം ക്യൂ നിന്നാണ് ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്.
9:04 AM, 5 Sep
പുതുപ്പള്ളിയിലെ സഹതാപ തരംഗം എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് മന്ത്രി വാസവന്. പോളിംഗ് ശതമാനം 80 കടന്നേക്കുമെന്നും വാസവന്
9:25 AM, 5 Sep
പുതുപ്പള്ളിയില്‍ ഇതുവരെ 14.26 ശതമാനം പോളിംഗ്
9:29 AM, 5 Sep
കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്താനെത്തി ചാണ്ടി ഉമ്മന്‍. അമ്മ മറിയാമ്മ, സഹോദരിമാരായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും ചാണ്ടി ഉമ്മനൊപ്പം
9:38 AM, 5 Sep
മന്ത്രി വിഎന്‍ വാസവന് വോട്ട് ചെയ്തു
9:39 AM, 5 Sep
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂള്‍ ബൂത്തിലെത്തി വോട്ട് ചെയ്തു. അമ്മ മറിയാമ്മയും സഹോദരിമാരായ അച്ചു ഉമ്മനും മറിയം ഉമ്മനും വോട്ട് രേഖപ്പെടുത്തി.
9:48 AM, 5 Sep
ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ്
10:07 AM, 5 Sep
പുതുപ്പള്ളിയില്‍ പോളിംഗ് കുതിക്കുന്നു. പത്ത് മണിവരെ 20.04 ശതമാനം പോളിംഗ്
10:09 AM, 5 Sep
ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തിഹത്യ നടത്തിയത് കോണ്‍ഗ്രസെന്ന് വിഎന്‍ വാസവന്. ചികിത്സാ വിവാദത്തിന് പിന്നില്‍ മുന്‍ ഡിസിസി നേതാവ് വിജയകുമാറെന്നും വാസവന്
10:19 AM, 5 Sep
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് ബൂത്ത്
10:34 AM, 5 Sep
എട്ട് പഞ്ചായത്തുകളിലും മികച്ച പോളിംഗ്. ആദ്യ മൂന്ന് മണിക്കൂറില്‍ എല്ലായിടത്തും 20 ശതമാനത്തോട് അടുത്ത് പോളിംഗ്
10:49 AM, 5 Sep
മണര്‍കാട് 88-ാം ബൂത്തില്‍ പോളിംഗ് മന്ദഗതിയില്‍. വോട്ട് ചെയ്യാനെത്തിയവര്‍ ഒരു മണിക്കൂറായി ക്യൂവില്‍
READ MORE
കോട്ടയം: പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. യു ഡി എഫിനും എൽ ഡി എഫിനും ഇത് നിർണായക പോരാട്ടമാണ്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുക. ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. എൻ ഡി എയുടെ സ്ഥാനാർത്ഥി ലിജിൻ ലാലാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷയ്ക്ക് കേന്ദ്ര സായുധ പോലീസും സജ്ജം ആണ്. 675 അംഗ പോലീസ് സേനെയാണ് നിയോഗിച്ചിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരും ഒരു സുരക്ഷ ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ച് പേരാണ് ഒരു പോളിംഗ് സംഘത്തിലുള്ളത്. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന 10 ബൂത്തുകൾ മണ്ഡലത്തിലുണ്ട്.