സിപിഎം ആരോപണങ്ങൾക്ക് മറുപടി; പുതുപ്പള്ളിയിലൂടെ ബൈക്ക് യാത്രയുമായി രാഹുലും വിഷ്ണുനാഥും
കോട്ടയം: പുതുപ്പള്ളിയിലെ വികസനങ്ങൾ എണ്ണി പറഞ്ഞ് മണ്ഡലത്തിലൂടെ ബൈക്ക് യാത്രയുമായി കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും. മണ്ഡലത്തിലെ സുപ്രധാന പദ്ധതികൾ നടപ്പാക്കിയ പ്രദേശങ്ങളിലൂടെയാണ് നേതാക്കളുടെ ബൈക്ക് യാത്ര. ഇരുവരും യുഡിഎഫിന്റെ നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. പുതുപ്പള്ളിയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന സി പി എം അടക്കമുള്ള പാർട്ടികളുടെ ആരോപണത്തിനുള്ള മറുപടിയാണ് വീഡിയോയെന്ന് ഇരുവരും പറഞ്ഞു.
'ഇവിടെ ഒരു വികസനവും നടക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്ന ആളുകൾക്ക് മറുപടി നൽകാനാണ് ഞങ്ങളുടെ യാത്ര. പ്രചരിപ്പിക്കുന്നതൊന്നും ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. പല മേഖലയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉണ്ട്. പുതുപ്പുള്ളിയിൽ എംഎൽഎയായിരിക്കെ ഉമ്മൻചാണ്ടി എന്തൊക്കെ ചെയ്തുവെന്ന് ചർച്ചയാക്കാൻ ഒരു അവസരം നൽകിയതിന് സിപിഎമ്മുകാരോട് നന്ദിയുണ്ട്', നേതാക്കൾ പറഞ്ഞു.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പേജിലും മണ്ഡലത്തിലെ വികസനങ്ങൾ പറഞ്ഞുള്ള പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റത്ത് സ്ഥാപിച്ച കെആർ നാരായണൻ ഫിലിം അക്കാദമിയെ കുറിച്ചാണ് ഒരു കുറിപ്പ്. '10 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ക്യാമ്പസ് ഓരോ പുതുപ്പള്ളിക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ്.ഉമ്മൻ ചാണ്ടിയുടെ കൈയ്യൊപ്പ് പതിഞ്ഞ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതുപ്പള്ളി മോഡൽ ആണ് ഇത്', പോസ്റ്റിൽ ചാണ്ടി ഉമ്മൻ പറയുന്നു.
ആതുര ശുശ്രൂഷാരംഗത്ത് മറ്റൊരു മണ്ഡലത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം പുതുപ്പള്ളിക്കുണ്ടെന്നും ടെ വ്യവസായിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന നിരവധി സ്ഥാപനങ്ങളാണ് മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
പാമ്പാടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻസ് ,രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,പയ്യപ്പാടി IHRD ക്യാമ്പസിലെ ആധുനിക നിലവാരത്തിലുള്ള സിന്തെറ്റിക്ക് കോർട്ട് എന്നിവയെ കുറിച്ചും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കാലത്തിന് അനുസൃതമായ വികസം മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്ന് ആവർത്തിക്കുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിക്കാരുടെ ജീവിതത്തിന്റെ സർവ്വ മേഖലയിലും ഉയർച്ച ഉറപ്പാക്കണം, പുതിയ പുതിയ പദ്ധതികൾ ഉയരണം, അടിസ്ഥാന സൗകര്യങ്ങൾ വളരണം, പുതുപ്പള്ളിയിൽ വികസനം വരണം. എൽഡിഎഫിലൂടെയെ ഇത് സാധ്യമാകൂവെന്നും ജെയ്ക്ക് പറയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications